Section

malabari-logo-mobile

ബ്രസീല്‍ – ജര്‍മ്മനി സെമിഫൈനലില്‍

HIGHLIGHTS : ഫോര്‍ട്ടലേസ : 2002 ലെ ലോകകപ്പിന് ശേഷം ബ്രസീലും, ജര്‍മ്മനിയും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങന്നു. ഇത്തവണ ഇരുടീമുകളും ഏറ്റുമുട്ടുന്നത് സെമിഫൈനലിലാണെന്...

2399410_big-lndഫോര്‍ട്ടലേസ : 2002 ലെ ലോകകപ്പിന് ശേഷം ബ്രസീലും, ജര്‍മ്മനിയും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങന്നു. ഇത്തവണ ഇരുടീമുകളും ഏറ്റുമുട്ടുന്നത് സെമിഫൈനലിലാണെന്നു മാത്രം.

ബ്രസീല്‍ നിറം മങ്ങിപോയ കൊളംബിയയേയും, ജര്‍മ്മനി ഒരു വിധത്തില്‍ ഫ്രാന്‍സിനേയും മറികടന്നാണ് സെമിഫൈനലില്‍ കൊമ്പ് കോര്‍ക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്.

sameeksha-malabarinews

വിജയം പ്രതീക്ഷയുമായി മുന്നേറിയ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ഗോളുകള്‍ രണ്ടും പിറന്നതാകട്ടെ പ്രതിരോധ നിലയുടെ കാലുകളില്‍ നിന്നും. ഏഴാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ ക്യാപ്റ്റന്‍ ടിയോഗോ സില്‍വയിലൂടെ ലീഡ് നേടി ബ്രസീലില്‍ 69 ാം മിനിറ്റില്‍ പ്രതിരോധക്കാരനായ ഡേവിഡ് ലൂയിസിന്റെ എണ്ണം പറഞ്ഞ ഫ്രീ കിക്കിലൂടെയാണ് ജയം ഉറപ്പിച്ചത്. എന്നാല്‍ 69 ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാമേസ് റോഡ്രിഗസ് കൊളംബിയയുടെ പ്രതീക്ഷ നിലനിര്‍ത്തി. കൊളംബിയയുടെ ബാക്കയെ ഗോളി ജൂലിയോസെസാര്‍ ബോക്‌സിനു മുന്നില്‍ ചവിട്ടി വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് റോഡ്രിഗസ് ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ ടോപ്പ്‌സ് സ്‌കോറര്‍ ആയി തുടരുന്ന ഹാമേസ് റോഡ്രിഗസിന്റെ ഗോള്‍ സമ്പാദ്യം ആറായി. കടുത്ത ടാക്ലിങ്ങിന് യാതൊരു പഞ്ഞവും ഇല്ലാതിരുന്ന മല്‍സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നെയ്മറെ എടുത്തു മാറ്റേണ്ടി വന്നു.

ഫ്രാന്‍സിനെതിരെ പതിമൂന്നാം മിനിറ്റില്‍ മാറ്റ്‌സ് ഹമ്മല്‍സ് നേടിയ ഗോളിനാണ് ജര്‍മ്മനി മറികടന്നത്. ഗോള്‍ കീപ്പര്‍ മാന്വുല്‍ ന്യൂയറുടെ അസുലഭമായ രണ്ട് സേവുകളും ജര്‍മ്മന്‍ ജയത്തിന് വഴിയൊരുക്കി. കളിയവസാനിക്കാനിരിക്കെ കരിം ബെന്‍സേമയുടെ ഒരു ഷോട്ട് അവിശ്വസനീയമായാണ് ന്യൂയര്‍ രക്ഷപ്പെടുത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!