Section

malabari-logo-mobile

ഫുട്‌ബോളിനെ സ്‌നേഹിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ജനിച്ചത്

HIGHLIGHTS : ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം കാല്‍പന്തുകളിയുടെ മക്കയിലേക്ക്് ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം വിരുന്നുവരുമ്പേള്‍ ബ്രസീലിന്റെ മനസ്സ് ഒന്നിനെ കുറിച...



Brazil News final copy
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം കാല്‍പന്തുകളിയുടെ മക്കയിലേക്ക്  ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം വിരുന്നുവരുമ്പേള്‍ ബ്രസീലിന്റെ മനസ്സ് ഒന്നിനെ കുറിച്ചു മാത്രം പറയുന്നു ഒന്നിനെ കുറിച്ചുമാത്രം ചിന്തിക്കുന്നു ഒന്നിനു വേണ്ടി മാത്രം ഒരുങ്ങുന്നു. ഫുട്‌ബോള്‍, ഫുട്‌ബോള്‍, ഫുട്‌ബോള്‍………..

 

ഫുട്‌ബോളിന് വേണ്ടി പിറവിയെടുത്ത നാട്ടുകാര്‍ എന്നാണ് ഇവര്‍ തങ്ങളെപ്പറ്റി സ്വയം വിലയിരുത്തുക. ബ്രസീലില്‍ ഒരു കുഞ്ഞു പിറന്നുവീണാല്‍ അവന് ആദ്യ സമ്മാനമായി ലഭിക്കുക. ഒരു ഫുട്‌ബോള്‍ ജഴ്‌സിയായിരിക്കും. ഒരര്‍ത്ഥത്തില്‍ ബ്രസീലുകാര്‍ തിന്നുന്നതും കുടിക്കുന്നതും, ഉറങ്ങുന്നതും ഫുട്‌ബോളാണെന്നു പറയാം.

sameeksha-malabarinews

 

ലോകത്തെവിടെവെച്ച് ലോകകപ്പ് നടന്നാലും അവിടുത്തെ ഗ്യാലറികളില്‍ സാംബനൃത്തചുവടുകളുമായി നിറങ്ങളുടെ ഉത്സവം തീര്‍ക്കാനെത്തുന്ന ബ്രസീലുകാര്‍ തങ്ങളുടെ നാട്ടില്‍ വച്ച് നടക്കുന്ന മഹോത്സവത്തിന് എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങികഴിഞു. ബ്രസീലിലെ വീടുകളല്ലാം ദേശീയ നിറമായ മഞ്ഞയും പച്ചയും നീലയുമായികഴിഞ്ഞു. തെരുവുകളിലെല്ലാം പതാകകള്‍ ഉയര്‍ന്നു കഴിഞ്ഞു. ആഘോഷരാവുകളിലേക്ക്് ഇപ്പോഴെ ലഹരി പടര്‍ന്നു കഴിഞ്ഞു.brazuca 2014

 

ആറാം ലോകകപ്പ് മല്‍സരങ്ങള്‍ കുറ്റമറ്റരീതിയില്‍ നടത്താനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സംഘാടകര്‍, ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വ്യത്യസ്താമായതും മികച്ചതുമായിരിക്കും ബ്രസീലിലേതെന്ന് ലോകജനത ആഗ്രഹിക്കുന്നവെന്ന് ഓരോ ബ്രസീലുകാരനും നന്നായറിയാം..

 

samba dance worldcu[ 2014ഇത്തവണ നാട്ടില്‍ വച്ചു നടക്കുന്ന ലോകകപ്പില്‍ തങ്ങള്‍ വിജിയിക്കുമെന്നാണ് ഒരോ ബ്രസീലുകാരനും കരുതുന്നത്. അഞ്ചുതവണ ലോകകപ്പില്‍ മുത്തമിട്ട റിക്കാര്‍ഡുള്ള തങ്ങള്‍ക്ക് അത് അപ്രാപ്യമല്ലെന്നും അവര്‍ക്കറിയാം. എന്നാല്‍ ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വന്തം നാട്ടില്‍ വച്ച് ഫൈനലിലേറ്റ തോല്‍വി ബ്രസീലിയന്‍ ജനതയുടെ മനസ്സിലേറ്റ മായ്ക്കാത്ത മുറിവായി ഇപ്പോഴും നീറുന്നുണ്ട്. 1950ല്‍ മറാക്കാന സ്‌റ്റേഡിയത്തില്‍ അയല്‍ക്കാരായ ഉറുഗ്വേ തങ്ങളെ തോല്‍പ്പിച്ചപ്പോള്‍ ബ്രസീലിനതു വിശ്വസിക്കാനായില്ല.. അന്നു കളികണ്ടവരും മാറിവന്ന തലമുറകളും ഇന്നും ആ തോല്‍വിയെ കുറിച്ചു ചിന്തിക്കുന്നു. ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്രസീല്‍ അര്‍ജന്റീന സ്വപ്നഫൈനലിനെ കുറിച്ച് പറയുമ്പോള്‍ ബ്രസീലിന്റെ മനസ്സ് ആഗ്രഹിക്കുന്നത് കലാശപ്പോരാട്ടത്തില്‍ തങ്ങളുടെ ആ പഴയ എതിരാളികളായ ഉറുഗ്വായെ മരാക്കാന സ്റ്റേഡിയത്തില്‍ വച്ച് തോല്‍പ്പിക്കണമെന്നാണ്.

 


fifa world cup
രാജകുമാരന്‍മാരുടെ ബൂട്ടുകള്‍ക്ക് തീപിടിക്കുന്ന, ഗ്യാലറികള്‍ ഇളകിമറിയുന്ന , ലോകം ഒരു പന്തിന് പിന്നാലെ പായുന്ന ഉറക്കമില്ലാത്ത രാവുകളെ വരവേല്‍ക്കാന്‍ നമുക്കും കാത്തിരിക്കാം. ഒരറ്റെമന്ത്രവുമായി…… വിവാ ഫുട്‌ബോള്‍……വിവ ബ്രസൂക്ക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!