ഫിഫ 2022 ലോകകപ്പ്; സ്‌റ്റേഡിയം നിര്‍മ്മാണത്തിനുള്ള തൊഴിലാളികള്‍ക്കായി താമസകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

downloadദോഹ: ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയം നിര്‍മാണത്തിനുള്ള 2700 തൊഴിലാളികള്‍ക്ക് അല്‍ ഖോറില്‍ താമസകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ സുപ്രിം കമ്മിറ്റിയുടെ നിഷ്‌കര്‍ഷയ്ക്ക് അനുസരിച്ചുള്ള സൗകര്യമുള്ളവയായിരിക്കും. ലോകകപ്പിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്ന സ്റ്റേഡിയമാണ് അല്‍ ഖോറിലെ അല്‍ ബെയ്ത്.

തൊഴിലാളികളുടെ താമസകേന്ദ്ര നിര്‍മാണം പുരോഗമിക്കുകയാണെന്ന് എന്‍ജിനിയര്‍ ഗാനിം അല്‍ കുവാരി പറഞ്ഞു. ആവശ്യമുള്ള നിലവാരങ്ങള്‍ക്കനുസരിച്ചാണ് താമസ കേന്ദ്രങ്ങള്‍ പണിയുന്നതെന്ന് ഉറപ്പുവരുത്താന്‍ ഇവയുടെ ഡിസൈന്‍ സുപ്രിം കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ ഡലിവറി ഓഫിസും വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റിയും പരിശോധിച്ചിട്ടുണ്ട്. സ്റ്റേഡിയം പണിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഖോറില്‍ സ്‌റ്റേഡിയം പണിയുന്നതിനുള്ള മികച്ച ചുവടുവെയ്പാണ് ഇതെന്ന് ആസ്‌പെയര്‍ ഫൗണ്ടേഷന്റെ അല്‍ ബയ്ത് സ്റ്റേഡിയം പ്രൊജക്ട് മാനേജര്‍ ഡോ. നാസര്‍ അല്‍ ഹാജരി പറഞ്ഞു. റീട്ടയില്‍ വില്‍പ്പന സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ടാകും.