2022 ഫിഫ ലോകകപ്പ്‌;ഖത്തറിന്‌ പിന്തുണയുമായി പാകിസ്ഥാന്‍

imagesലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പാകിസ്ഥാന്റെ പിന്തുണ.
വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായ രീതിയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച രണ്ട് ലക്ഷം തൊഴിലാളികളെ ഖത്തറിലേക്ക് അയക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി.
പാകിസ്താന്‍ തൊഴില്‍ മന്ത്രി രാജാ അഷ്ഫഖ് സര്‍വാര്‍ ‘പാകിസ്താന്‍ ടുഡേ’യ്ക്ക് നല്‍കിയ നല്‍കിയ അഭിമുഖം ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്‍ട്ടലായ ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത.
രണ്ടു ലക്ഷം തൊഴിലാളികള്‍ കൂടി വരുന്നതോടെ അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ ഖത്തറിലെ പാകിസ്താന്‍ പൗരന്മാരുടെ എണ്ണം മൂന്ന് ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേക തൊഴില്‍ പരിശീലനം നല്‍കി പ്രതിരോധ കുത്തിവെപ്പ് എടുത്ത് സുരക്ഷാ രേഖകള്‍ തയ്യാറാക്കിയാണ് പൗരന്മാരെ ഖത്തറിലേക്ക് അയക്കുകയെന്നും മന്ത്രി പറയുന്നു.
രാജ്യം വിടുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കും. തൊഴിലാളികളെ ഖത്തറിലേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സര്‍ക്കാര്‍തല സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
മെയ് മാസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ സര്‍വാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഒരു ലക്ഷത്തോളം പാകിസ്ഥാനികളാണ് ഖത്തറിലുള്ളത്.
ബ്ലൂ, വൈറ്റ് കോളര്‍ ജോലികളിലേര്‍പ്പെടുന്ന ഇവര്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം പാകിസ്ഥാന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.