റഷ്യന്‍മണ്ണില്‍ ഫ്രഞ്ച് വിപ്ലവം: വിവാ ലേ ഫ്രാന്‍സ്…. ക്രൊയേഷ്യന്‍ പോരാളികള്‍ക്ക് ബിഗ്  സെല്യൂട്ട്

മോസ്്കോ:  ഈഫല്‍ ഗോപുരത്തിന്റെ നെറുകയിലേക്ക് ലുഷ്‌നക്കി സ്റ്റേഡിയത്തില്‍ നിന്ന് നാല് നക്ഷത്രങ്ങള്‍ തെളിഞ്ഞുയുര്‍ന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ലോകത്തെ പാരീസ് നഗരത്തിലേക്ക് ആ ഫുട്‌ബോള്‍ രാജകുമാരന്‍മാര്‍ കൊണ്ടുവരുന്നു. ഫിഫാ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ നാടോടികഥയിലെ നായികനെപ്പോലെ മഞ്ഞുമൂടിയ റഷ്യന്‍മണ്ണിലേക്ക് തേരിറങ്ങിവന്ന മോഡ്രിഗിച്ചിന്റെ ക്രൊയേഷ്യയെ 4-2 എന്ന സ്‌കോറിന് കീഴടക്കി ഫ്രാന്‍സ് കിരീടം നേടിയിരിക്കുന്നു.

കീഴടങ്ങാത്ത മനസ്സുമായി ലോകകപ്പിനെത്തിയ ക്രൊയേഷ്യയെ കളിമികവുകൊണ്ട് കീഴടക്കി താരത്രയങ്ങളായ എംബാപ്പെ, പോഗ്‌ബെ, ഗ്രീസ്മാന്‍ എന്നിവരുടെ മനോഹരമായ ഗോളുകളാണ് ഫ്രാന്‍സിന് സ്വര്‍ണ്ണക്കപ്പ് നേടിക്കൊടുത്തത്.

കളിയുടെ 18ാം മിനുറ്റില്‍ മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിനെ പത്ത് മിനറ്റിനുളളില്‍ ക്രൊയേഷ്യ സമനിലയിലാക്കി. ക്രോയേഷ്യന്‍ നായകന്‍ മോഡ്രിഗിച്ചെടുത്ത ഫ്രീകിക്കില്‍ നിന്ന്‌ന ലഭിച്ച പന്ത് ഇവാന്‍ പെരിസിച്ച് മനോഹരമായി ഫ്രാന്‍സിന്റെ വലയിലെത്തിച്ചു.

38ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് വീണ്ടും ക്രൊയേഷ്യയുടെ വലകുലുക്കി. ഇത്തവണ ഇവാന്‍ പെരിസിച്ച് കോര്‍ണറിനെ പ്രതിരോധിക്കാന്‍ ചാടിയ ചാട്ടത്തില്‍ കൈകൊണ്ട് പന്ത് തട്ടിയതിന് റഫറി വീഡിയോ ദൃശ്യത്തിന്റെ സഹായത്തോടെ ഫ്രാന്‍സിന് പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത അന്റോയേണ്‍
ഗ്രീസ്മാന് പിഴിച്ചില്ല.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ആക്രമിച്ചു കളിച്ചെങ്ങിലും ഫ്രാന്‍സിന്റെ ഓരോ കൗണ്ടര്‍ അറ്റാക്കും മാരകമായിരുന്നു. എംബാപ്പയുടെ വേഗതയെ തടഞ്ഞുനിര്‍ത്താന്‍ ക്രൊയേഷ്യന്‍ പ്രതിരോധനിര ഏറെ പണിപ്പെട്ടു. എന്നാല്‍ ഇതധികനേരം നീണ്ടുനിന്നില്ല. ഫ്രാന്‍സിലെ മൂന്നാം തലമുറകുടിയേറ്റക്കാരിലെ ആഫ്രിക്കന്‍ കരുത്ത് നിറഞ്ഞാടി. ഇത്തവണ താരമായത് പോഗ്‌ബെ. 59ാം മിനിറ്റില്‍ വീണ്ടും ക്രൊയേ്ഷ്യയുടെ വല കുലുങ്ങി.

കഴിഞ്ഞില്ല ഈ ലോകകപ്പ് കണ്ടെത്തിയ മരതകമുത്ത് എംബാപ്പയുടേതായിരുന്നു അടുത്ത ഊഴം. 65ാം മിനിറ്റില്‍ ഒന്നാംപോസ്റ്റിലേക്ക് അടിച്ചുകയറ്റി എംബാപ്പെ ഫ്രാന്‍സിന്റെ നാലാം ഗോള്‍. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍നേടുന്ന ആദ്യ കൗമാരതാരം എന്ന റിക്കാര്‍ഡും ഇതോടെ എംബാപ്പക്ക് സ്വന്തം. 69ാം മിനിറ്റില്‍ മാന്‍സുകിച്ച് ഫ്രാന്‍സ് ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത് ഒരു ഗോള്‍ നേടിയെങ്ങിലും പാരീസില്‍ ആഘോഷങ്ങള്‍ നുരഞ്ഞുതുടങ്ങിയിരുന്നു.

Related Articles