Section

malabari-logo-mobile

ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ നാലാമത്; അര്‍ജന്റീനയുടെ സ്ഥാനം ഏഴ്

HIGHLIGHTS : പാരീസ്: കാല്‍പന്തുകളിലൂടെ മഹോത്സവത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇത്തവണത്തെ ലോകകപ്പ് ആതിഥേയരായ ബ്രസീലിന് ഫിഫ റാങ്കിങ്ങില്‍ മികച്ച മു...

പാരീസ്: കാല്‍പന്തുകളിലൂടെ മഹോത്സവത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇത്തവണത്തെ ലോകകപ്പ് ആതിഥേയരായ ബ്രസീലിന് ഫിഫ റാങ്കിങ്ങില്‍ മികച്ച മുന്നേറ്റം. ആറാമതായിരുന്ന ബ്രസീല്‍ നാലാംസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് തങ്ങളുടെ കരിയറിലെ ഏറ്റവും മോശപ്പെട്ട നിലയില്‍ 22 ാം സ്ഥാനത്തേക്ക് ബ്രസീല്‍ കൂപ്പ്കുത്തിയിരുന്നു. ഇവിടെ നിന്നാണ് ബ്രസീലിന്റെ തിരിച്ചു വരവ്. ആറാംസ്ഥാനത്തുണ്ടായിരുന്ന മഞ്ഞപ്പട ഇപ്പോള്‍ നാലാം സ്ഥാനത്തെത്തിയിരിക്കുന്നു. ടെക്‌നിക്കല്‍ ഫുട്‌ബോളിന്റെ കരുത്തില്‍ യൂറോപ്യന്‍മാര്‍ തന്നെയാണ് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളില്‍. കാളപ്പോരിന്റെ വീര്യമുള്ള സ്‌പെയിന്‍ തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്. ജര്‍മ്മനിയും, പോര്‍ട്ടുഗലും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.
ലോക റാങ്കിങ്ങില്‍ നാലാമതാണെങ്കിലും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ടീമുകളില്‍ റാങ്കിങ്ങില്‍ ഒന്നാം നമ്പറുകാരായിതന്നെയാണ് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഇവരുടെ നില്‍പ്പ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള പ്രമുഖ ടീമായ അര്‍ജന്റീന കൊളംബിയ (5) ക്കും, ഉറുഗ്വ(6) ക്കും പിന്നില്‍ ഏഴാമതായാണ്.
ലോകചാമ്പ്യന്‍മാരെയെല്ലാം മറികടന്ന് സ്വിറ്റ്‌സര്‍ലന്റ് എട്ടാമത് എത്തിയിട്ടുണ്ട്. ഇറ്റലിയും (9), ഗ്രീസും(10) ആണ് തൊട്ടു പിറകില്‍.

കേരളത്തില്‍ ഏറെ ആരാധകരുള്ള ഇംഗ്ലണ്ട് പതിനൊന്നാമതും, പോളണ്ട്, ഫ്രാന്‍സ് എന്നീ ടീമുകള്‍ യഥാക്രമം പതിനഞ്ചും, പതിനാറും സ്ഥാനങ്ങളിലാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!