Section

malabari-logo-mobile

സിഫ്റ്റിന് വെല്ലുവിളിയായി ഫിയറ്റിന്റെ പുണ്ടോ ഇവോ

HIGHLIGHTS : ദില്ലി: ഇറ്റാലിയിന്‍ കാര്‍ നിര്‍മാതക്കളായ ഫിയറ്റിന്റെ പുതിയ കോപാക്ട് കാര്‍ പുണ്ടോ ഇവോ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങി.

fiat-punto-evoദില്ലി:  ഇറ്റാലിയിന്‍ കാര്‍ നിര്‍മാതക്കളായ ഫിയറ്റിന്റെ പുതിയ കോപാക്ട് കാര്‍ പുണ്ടോ ഇവോ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങി. 4.55 ലക്ഷം മുതല്‍ 7.19 ലക്ഷം വരെ എക്‌സ് ഷോറൂം വില വരുന്ന ഈ മോഡല്‍ മാരുതിയുടെ സിഫ്റ്റിനോട് മത്സരിക്കാന്‍ വേണ്ടി തന്നെ ഇറക്കിയതാണ്.

സിഫ്റ്റിന് പുറമെ ഹുണ്ടായി ഐ20, ഹോണ്ട ബ്രിയോ എന്നിവയല്ലാം വിലയില്‍ ഈ റേഞ്ചില്‍ പെട്ടവയാണ്
പുണ്ടോ ഇവോയുടെ പെട്രോള്‍ വേര്‍ഷന്‍ 4.55 ലക്ഷം മുതല്‍ 6.65 ലക്ഷം വരെ വില വരുമ്പോള്‍ ഡീസല്‍ മോഡലിന് 5.27 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാണ് ദില്ലിയിലെ വില.Launch New FIAT Punto Car

sameeksha-malabarinews

ചെറിയകാറുകളുടെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഫിയറ്റ് ഓട്ടോമൊബൈല്‍ ഇന്ത്യ ഗ്രൂപ്പ് പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ നാഗേഷ് മാസവനഹള്ളി പറഞ്ഞു.

എക്‌സ്റ്റീരയിറിലും ഇന്റീരയറിലും വൈവിധ്യമാര്‍ന്ന പുതുമകള്‍ പുതിയ ഇവോയിലണ്ട്. പുതിയ എല്‍ഇഡി ലാമ്പുകള്‍, റീ ഡിസൈന്‍ ചെയ്ത ബമ്പര്‍ എന്നവ ഇവോയെ കുടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

ഏഴു നിറങ്ങളില്‍ പുറത്തിറങ്ങുന്ന പുണ്ടോ ഇവോ യുടെ ബുക്കിങ്ങ് തുടങ്ങി കഴിഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!