ഡെങ്കിപ്പനി; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ

തിരുവനന്തപുരം: ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡോ ആചരിക്കും. പനി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ കൊതുകു നിയന്ത്രണമാണ് ഡ്രൈഡേ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്.

ഇതിന്റെ ഭാഗമായി പരിസരം ശുചീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുക എന്നിവയാണ് പ്രധാന നടപടികള്‍. കാലവര്‍ഷം എത്തുന്നതിന് മുമ്പ് ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവൃത്തികള്‍ ആദ്യം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടംബശ്രീ-തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.