ഉത്സവാഘോഷത്തിനിടെ യുവാക്കാളെ കസ്റ്റഡിയിലെടുത്തു;താനൂരില്‍ സംഘര്‍ഷം

താനൂര്‍: താനൂര്‍ പൂരപ്പറമ്പില്‍ ഉത്സവത്തിനിടെ സംഘര്‍ഷം. ഉത്സവത്തിന് വരവുമായെത്തിയവര്‍ക്കിടയില്‍ നിന്നും മൂന്ന് യുവാക്കളെ പരപ്പനങ്ങാടി എസ്‌ഐ കസ്റ്റഡിയിലെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സത്യന്‍(32), നിതോഷ്(27), ലിതോഷ്(28) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വരവുമായെത്തിയവരും ഒരു മണിക്കൂറോളം പരപ്പനങ്ങാടി താനൂര്‍ റോഡ് ഉപരോധിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ സിഐ ആര്‍. റാഫിയുടെ നേതൃത്വത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചയ്‌ക്കൊടുവില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടുകൊടുത്തതോടെയാണ് സംഘര്‍ഷത്തിനയവു വന്നത്. ഇതെതുടര്‍ന്നാണ്് തടസപ്പെട്ട ഗതാഗതം പുനരാരംഭിച്ചത്.

എന്നാല്‍ ഡ്യൂട്ടിക്കെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ തള്ളിയതാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ ഭാഷ്യം.