Section

malabari-logo-mobile

കെപിഎസി ലളിതക്ക്‌ ഫെലോഷിപ്പ്‌ നല്‍കുന്നതിനെതിരെ നാടകപ്രവര്‍ത്തകര്‍

HIGHLIGHTS : തൃശ്ശൂര്‍: ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്‌ നടി കെപിഎസി ലളിതക്ക്‌ നല്‍കിയത്‌ വിവാദമാകുന്നു. നാടകപ്രവ്രര്‍ത്തകരുടെ സംഘടനയായ കലാഗ...

kpac lalithaതൃശ്ശൂര്‍: ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്‌ നടി കെപിഎസി ലളിതക്ക്‌ നല്‍കിയത്‌ വിവാദമാകുന്നു. നാടകപ്രവ്രര്‍ത്തകരുടെ സംഘടനയായ കലാഗ്രാമം ഭാരവാഹികളാണ്‌ അക്കാദമിയുടെ തീരുമാനത്തിരനെതിരെ രംഗത്തുവന്നിരിക്കുന്നത്‌.

45 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ കെപഎസി ലളിത നാടകത്തില്‍ അഭിനയിച്ചതെന്നും അതിനു ശേഷം അവര്‍ സിനിമയിലും സീരിയലിലുമാണ്‌ അഭിനയിച്ചെതെന്നും പിന്നീട്‌ നാടകത്തെ അവര്‍ തിരിഞ്ഞ്‌ നോക്കിയിട്ടില്ലെന്നും നാടകപ്രവര്‍ത്തകര്‍ പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ ഇപ്പോഴും നാടക സമിതി നടത്തുകയും വര്‍ഷങ്ങളായി ഈ മേഖലയിലുള്ള വിജയകുമാരിയെപ്പോലുള്ള ഒട്ടേറെ പേരെ വിസ്‌മരിച്ചാണ്‌ ലളിതെയെ പരിഗണിച്ചെതെന്നും ഇവര്‍ ആരോപിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയോ കേറിക്കിടാക്കാന്‍ ഒരു കൂരയോ ഇല്ലാതെ അലയുന്ന നാടകപ്രവര്‍ത്തകരെ അക്കാദമി മറക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!