തടിയന്‍മാരേയും തടച്ചികളെയും എയര്‍ ഇന്ത്യക്ക്‌ വേണ്ട

Story dated:Monday September 14th, 2015,12 53:pm

Untitled-1 copyദില്ലി: അമിതവണ്ണമുള്ള 125 കാബിന്‍ക്രുമാരെ ഒഴിവാക്കാന്‍ എയര്‍ഇന്ത്യ ഒരുങ്ങുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിക്കുന്ന ശരീരമാനദണ്ഡങ്ങള്‍ പാലിക്കാത്തവരേയാണ്‌ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്‌. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സുഖാന്വേഷണങ്ങള്‍ നടത്തുന്ന ജോലിയാണ്‌ കാബിന്‍ക്രുമാരുടേത്‌. ഇതില്‍ എയര്‍ഹോസ്‌റ്റസുമാരും ഉള്‍പ്പെടും.

അമിതവണ്ണമുള്ള 600 പേരെ ഡിജിസിഎ നേരത്തെ ലിസ്റ്റ്‌ ചെയ്‌തിരുന്നു. ഇവരോട്‌ മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമായി തടികുറക്കണമെന്ന്‌ ആവിശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്‌ തയ്യാറാകാതിരുന്ന 125 പേര്‍ക്കെതിരെയാണ്‌ നടപടി.

ഇവരില്‍ ചിലരെ എയര്‍പ്പോര്‍ട്ടുകളിലേക്കും കുടുതല്‍ പേരെ സ്വയം വിരമിക്കാനനുവദിക്കുകയും ചെയ്യക എന്നാതണ്‌ എയര്‍ ഇന്ത്യയുടെ നിലപാട്‌. എയര്‍ഇന്ത്യയില്‍ 3500 ക്യാബിന്‍ ക്രുമാരാണുള്ളത്‌.