Section

malabari-logo-mobile

ദോഹ മുന്‍ിസിപ്പല്‍ കൗണ്‍സിലേക്ക്‌ ഫാത്തിമ അല്‍ കുവൈരിയെ തെരഞ്ഞെടുത്തു

HIGHLIGHTS : ദോഹ: നീണ്ട 12 വര്‍ഷങ്ങളായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ഏക വനിതാ പ്രതിനിധിയായി തുടരുന്ന ശൈഖ അല്‍ ജഫൈരിക്ക് ഈ തെരഞ്ഞെടുപ്പോടെ

timthumbദോഹ: നീണ്ട 12 വര്‍ഷങ്ങളായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ഏക വനിതാ പ്രതിനിധിയായി തുടരുന്ന ശൈഖ അല്‍ ജഫൈരിക്ക് ഈ തെരഞ്ഞെടുപ്പോടെ ഒരാള്‍കൂടി കൂട്ടിനെത്തി. അഞ്ചാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പാണ് പതിമൂന്നാം തിയ്യതി കഴിഞ്ഞത്. ശൈഖ അല്‍ ജഫൈരി നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ വനിതാ കൗണ്‍സിലറായി ഫാത്തിമ അല്‍ കുവൈരി കൂടി വന്നതോടെ തനിക്ക് ഏറെ സഹായകരമായിരിക്കും അവരെന്ന് ശൈഖ അല്‍ ജഫൈരി കഴിഞ്ഞി ദിവസം ദി പെനിന്‍സുലയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രത്യാശിച്ചു. അല്‍ തുമാമയും മിസൈമീറും അടങ്ങുന്ന ഒന്‍പതാം നമ്പര്‍ വാര്‍ഡില്‍ നിന്നാണ് ഫാത്തിമ അല്‍ കുവൈരി തെരഞ്ഞെടുക്കപ്പെട്ടത്. 2011ലെ തെരഞ്ഞെടുപ്പില്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് വാര്‍ഡില്‍ നിന്നും ശൈഖ അല്‍ ജഫൈരിയുടെ എതിരാളിയായി ഫാത്തിമ അല്‍ കുവാരി മത്സരിച്ചിരുന്നു. ഈ തവണ ശൈഖ അല്‍ ജഫൈരിയുടെ എതിരാളികള്‍ മുഴുവന്‍ പുരുഷന്മാരായിരുന്നുവെങ്കിലും അഞ്ഞൂറിലേറെ വോട്ടുകള്‍ക്കാണ് അവര്‍ വിജയം നേടിയത്. സമൂഹത്തില്‍ ശൈഖ അല്‍ ജഫൈരിക്കുള്ള സ്വാധീനമാണ് ഇത് തെളിയിക്കുന്നത്. ഈ തവണ ശൈഖ അല്‍ ജഫൈരി 852 വോട്ടുകള്‍ നേടിയപ്പോള്‍ അവരുടെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിക്ക് നേടാനായത് 295 വോട്ടുകളായിരുന്നു. അല്‍ ജഫൈരിയുടെ മണ്ഡലം ഈ തവണ പുനര്‍വിഭജനം നടത്തിയിരുന്നു. നജ്മ, മന്‍സൂറ, ഉംഗുവൈലിന, ഓള്‍ഡ് അല്‍ ഗാനം എന്നീ ഭാഗങ്ങള്‍ കൂടി ശൈഖ അല്‍ ജഫൈരിയുടെ വാര്‍ഡിനോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ ഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആരംഭിക്കുന്നതോടെ തനിക്ക് പൂര്‍ണ്ണമായും ലഭ്യമാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ജൂലായ് ആദ്യത്തോടെയാണ് നിലവില്‍ വരികയെന്നും കരുതുന്നു. പുതുതായി മണ്ഡലത്തോടു കൂട്ടിച്ചേര്‍ത്ത നുഐജ ഭാഗത്ത് സ്‌കൂളോ കിന്റര്‍ഗാര്‍ട്ടനോ ഇല്ലാത്തത് പരിഗണിക്കുമെന്നും ഇതിനായി തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
2011ല്‍ ആരംഭിച്ച ഇപ്പോഴത്തെ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധി ജൂണ്‍ 27നാണ് അവസാനിക്കുക. പുതിയ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അമീറിന്റെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്.
മൂന്നാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അവസാനിച്ച് നാലാമത് കൗണ്‍സില്‍ തുടങ്ങാന്‍ ഒരാഴ്ചത്തെ സാവകാശമാണ് ഉണ്ടായിരുന്നതെന്ന് ശൈഖ അല്‍ ജഫൈരി ഓര്‍ത്തു. നിയമ രംഗത്താണ് ശൈഖ അല്‍ ജഫൈരി പ്രവര്‍ത്തിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!