Section

malabari-logo-mobile

ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി

HIGHLIGHTS : മസ്‌ക്കത്ത്: യമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് മോചനമുണ്ടായത്. ഇദേഹത്തെ ...

മസ്‌ക്കത്ത്: യമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് മോചനമുണ്ടായത്. ഇദേഹത്തെ മസ്‌കത്തിലെത്തിച്ചു. ഫാദര്‍ ഏറെ അവശനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യമനില്‍ നിന്നു 2016ലാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. മോചന ദ്രവ്യം ഭീകരര്‍ ചോദിച്ചിരുന്നു. പക്ഷേ, അത് നല്‍കിയാണോ മോചിപ്പിച്ചത് എന്ന് വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമനിലെ ഭരണകൂടം യമനിലെ ചില സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്.

sameeksha-malabarinews

ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. അല്‍ ഖാഇദയാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതല്ല, പ്രാദേശിക സംഘങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു തവണ ഫാദറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!