11 കാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

sexual-abuseകോഴിക്കോട് : പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. താമരശ്ശേരി കൂടത്താടി ചുണ്ടകുന്ന് ലക്ഷം വീട് കോളനി മരുതോംകുന്നുമ്മല്‍ മണിച്ചേരിയില്‍ സുരേഷ് (36) ആണ് പോലീസ് പിടിയിലായത്. ഒരു വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനം സഹിക്കാനാവാതെ കുട്ടി ഇളയമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

വിവരമറിഞ്ഞ് ബന്ധുക്കള്‍ താമരശ്ശേരി സിഐയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കെതിരെ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.