പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന്‌ എച്ച്‌ഐവി

Story dated:Tuesday September 8th, 2015,11 50:am

Untitled-1 copyമുംബൈ: രണ്ടു പെണ്‍മക്കളെ പത്തു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വന്നതിന്‌ അറസ്റ്റിലായ പിതാവിന്‌ എച്ച്‌ഐവി ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തി. നാല്‌പതുകാരനായ ഇയാള്‍ തന്റെ ഇരുപത്തിയൊന്നും പന്ത്രണ്ടും വയസ്സുളള പെണ്‍മക്കളെയാണ്‌ തുടര്‍ച്ചായിയ പീഡനത്തിനിരയാക്കിക്കൊണ്ടിരുന്നത്‌. പെണ്‍കുട്ടികളുടെ പരാതിയിലാണ്‌ ഇയാള്‍ അറസ്റ്റിലായത്‌.

സംഭവത്തെ കുറിച്ച്‌ ഇയാളുടെ ഭാര്യക്ക്‌ നേരത്തെ അറിയാമായിരുന്നെങ്കിലും കടുംബത്തിന്റെ അഭിമാനത്തെയോര്‍ത്ത്‌ പുറത്തു പറയാതിരിക്കുകയായിരുന്നെന്ന്‌ ഇവര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്‌.

ഇയാളുടെ ഇളയമകള്‍ മൂത്തമകളോട്‌ വിവരം പറഞ്ഞതിനെ തുടര്‍ന്ന്‌ ഇരുവരും അയല്‍ക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്ക്‌ എച്ച്‌ഐവി ബാധിച്ച വിവരം ഒരുവര്‍ഷം മുമ്പാണ്‌ തനിക്ക്‌ മനസിലായതെന്ന്‌ പ്രതി പോലീസിനോട്‌ വെളിപ്പെടുത്തി. പ്രതിയെ റമാന്‍ഡ്‌ ചെയ്‌തു.