മലപ്പുറത്തും ദുരഭിമാനക്കൊല : വിവാഹത്തലേന്ന് മകള്‍ അച്ഛന്റെ കുത്തേറ്റുമരിച്ചു

അരീക്കോട്:  വിവാഹത്തിന്റെ തലേ ദിവസം യുവതിയെ പിതാവ് കുത്തിക്കൊന്നു. അരീക്കോടിനടുത്തെ കീഴുപറമ്പ് പത്തനാപുരം സ്വദേശി പുവത്തികണ്ടിയില്‍ പാലത്തിങ്ങല്‍ രാജന്റെ മകള്‍ ആതിരയാണ്(22) ആണ് കൊല്ലപ്പെട്ടത്. പിതാവ് രാജനെ പോലീസ് അറസ്റ്റ്‌ചെയ്തു.

മകള്‍ താഴ്‌ന ജാതിക്കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ ദുരഭിമാനക്കൊലയാണിതെന്ന് പോലീസ് പറഞ്ഞു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ജോലി ചെയ്തുവരികയായിരുന്നു ആതിര. ഇവര്‍ പഠനകാലത്ത് പരിചയപ്പെട്ട കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവുമായി സ്‌നേഹത്തിലായിരുന്നു. ഇരുവരും ഇക്കാര്യം വീട്ടുകാരുമായി സംസാരിക്കുകയുംവീട്ടുകാരോട് വിവാഹം നടത്തിത്തരാന്‍ ആവിശ്യപ്പെടുകയും ചെയ്തിരുന്നു എന്നാല്‍ ജാതിയില്‍ താഴ്ന്ന യുവാവിന് വിവാഹം നടത്തിക്കൊടുക്കാന്‍ പിതാവായ രാജന്‍ തയ്യാറായില്ല. തുടര്‍ന്ന ഈ വിഷയം ഇരുവീട്ടുകാരും അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് സംസാരിക്കുകയും വിവാഹം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

അപ്പോഴത്തെ സാഹചര്യത്തില്‍ രാജന്‍ അതുസമ്മതിച്ചെങ്ങിലും വീട്ടിലെത്തിയശേഷം ഈ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്നിരുന്നു.

വെള്ളിയാഴ്ച രാവിലെ അരീക്കോട് പുത്തലത്തെ ക്ഷേത്രത്തില്‍ വെച്ച് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം രാജന്‍ ആതിരയോട് ദേഷ്യപ്പെടുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തു. ഇതേതുടര്‍ന്ന് ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയെങ്ങിലും കത്തിയുമായി വന്ന രാജന്‍ മുറിയില്‍ ഒളിച്ചിരുന്ന ആതിരയെ പിടികുടി നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കുടിയ നാട്ടുകാര്‍ ആതിരയെ മുക്കം കെംഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles