മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അച്ഛന്‌ 7 വര്‍ഷം തടവും 2 ലക്ഷം പിഴയും

Untitled-1 copyകൊല്ലം: മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന്‌ 7 വര്‍ഷം കഠിനതടവിനും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശക്തികുളങ്ങര കുന്നിമേല്‍ ഐശ്വര്യ നഗറില്‍ ആയിത്തറ പടിഞ്ഞാറ്റതില്‍ രാജുവാണ ശിക്ഷിക്കപ്പെട്ടത്‌. കൊല്ലം ഫസ്റ്റ്‌ അഡീഷണല്‍ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജി എസ്‌. ശാന്തകുമാരിയാണ്‌ ശിക്ഷ വിധിച്ചത്‌. പിഴയടയ്‌ക്കാത്ത പക്ഷം 6 മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും.

പ്രതി ഭാര്യയുമായി പിണങ്ങി വര്‍ഷങ്ങളായി വേറിട്ട്‌ താമസിച്ചു വരികയായിരുന്നു. ആദ്യം അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പിന്നീട്‌ പിതാവിന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയതോടെയാണ്‌ പീഡനത്തിനിരയായത്‌. മകളെ ഇയാള്‍ തടഞ്ഞുവെച്ചും ഭീഷണിപ്പെടുത്തിയും ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ്‌ കേസ്‌.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്‌. അമ്മയും ബന്ധുക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ശക്തികുളങ്ങര പോലീസ്‌ രാജുവിനെതിരെ കേസെടുത്തത്‌. കേസില്‍ രാജു കുറ്റക്കാരനാണെന്ന്‌ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയിലും പ്രതി രാജുവാണ്‌ മകളെ പീഡിപ്പിച്ചതെന്ന്‌ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആര്‍ബര്‍ട്ട്‌ പി നെറ്റോ ഹാജരായി.