പസല്‍ വധക്കേസില്‍ തുടരന്വേഷണ വേണ്ടെന്ന് സിബിഐ കോടതി

കൊച്ചി: ഫസൽ വധക്കേസിൽ തുടരന്വേഷണം വേണ്ടെന്ന്​  കൊച്ചി സി.ബി.​െഎ കോടതി. ഫസലി​​െൻറ സഹോദരൻ അബ്​ദുൽ സത്താർ നൽകിയ ഹരജിയാണ്​ കോടതി തള്ളിയത്​. ആർ.എസ്​.എസ്​ പ്രവർത്തകൻ സുബീഷി​​െൻറ കുറ്റസമ്മത മൊഴിയുടെ അടിസ്​ഥാനത്തിൽ കേസിൽ തുടരന്വേഷണം വേണമെന്നാണ്​ സഹോദരൻ ആവശ്യ​െപ്പട്ടിരുന്നത്​. മൊഴിയുടെ പകർപ്പും ഹാജരാക്കിയിരുന്നു.

എന്നാൽ കുറ്റസമ്മതമൊഴിയുടെ അടിസ്​ഥാനത്തിൽ തുടരന്വേഷണം പറ്റില്ലെന്ന്​ പറഞ്ഞ ​േകാടതി മൊഴിയും സി.ബി.​െഎയുടെ കണ്ടെത്തലും വ്യത്യാസമു​െണ്ടന്നു കാണിച്ച്​ ഹരജി തള്ളുകയായിരുന്നു.

താനും നാലു സുഹൃത്തുക്കളും ചേർന്നാണ്​ ഫസലിനെ കൊന്നതെന്നായിരുന്നു സുബീഷി​​െൻറ വെളിപ്പെടുത്തൽ. സി.പി.എമ്മിന്​ ​െകാലപാതകത്തിൽ പങ്കില്ലെന്നും സുബീഷ്​ ​െപാലീസിന്​ നൽകിയ മൊഴിയിലുണ്ടായിരുന്നു. എന്നാൽ പൊലീസ്​ മർദ്ദിച്ച്​ പറയിപ്പിച്ചതാണ്​ ആ മൊഴിയെന്ന്​ സുബീഷ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.