ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സസ്‌പെന്‍ഷന്‍

Story dated:Saturday November 15th, 2014,02 22:pm
sameeksha

Farook College 1കോഴിക്കോട്‌: ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്‌. ക്യാമ്പസില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പണിയാന്‍ പോകുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തിനായാണ്‌ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്യാമ്പസില്‍ ഒത്തു ചേരാനുള്ള ഏക ഇടമാണ്‌ ഓപ്പണ്‍ എയര്‍.

ക്യാമ്പസില്‍ അത്യാവശ്യമായി ഇടപെടേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും ലക്ഷങ്ങള്‍ മുടക്കി ധൃതിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്‌ മനേജ്‌മെന്റിന്റെ കച്ചവട താല്‍പ്പര്യമാണെന്ന്‌ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതെസമയം വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണെന്നും ക്യാമ്പസിന്റെ പുരോഗതിക്ക്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ അത്യാവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അതെ സമയം തങ്ങള്‍ക്കെതിരെ എന്ത്‌ നടപടിയുണ്ടായാലും സമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മരങ്ങളും മണ്ണും സംരക്ഷിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ഈ സമരത്തിന്‌ സാംസ്‌ക്കാരിക കേരളത്തിന്റെയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരുടെയും പിന്തുണ ആവശ്യമാണെന്നും ഫാറൂഖ്‌ കോളേജ്‌ ഓപ്പണ്‍ എയര്‍ സംരക്ഷണസമിതി വ്യക്തമാക്കി.