Section

malabari-logo-mobile

ഫറൂഖ് കോളേജ് അധ്യാപകനെ പിന്തുണച്ച സമസ്ത വെട്ടിലായി: അതേ പ്രസംഗത്തില്‍ സുന്നികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം : വീഡിയോ വൈറലാകുന്നു

HIGHLIGHTS : കോഴിക്കോട് : സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഫാറൂഖ് കോളേജിലെ അധ്യാപകനെതിരെ കേസെടുത്തപ്പോള്‍ പിന്തുണച്ച സമസ്ത കേരള ജംഈഅത്ത് ഉലമ നേതാക്കള്‍ വെട്...

കോഴിക്കോട് : സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഫാറൂഖ് കോളേജിലെ അധ്യാപകനെതിരെ കേസെടുത്തപ്പോള്‍ പിന്തുണച്ച സമസ്ത കേരള ജംഈഅത്ത് ഉലമ നേതാക്കള്‍ വെട്ടിലായി. അധ്യാപകനായ ജൗഹര്‍ മുനവര്‍ നടത്തിയ വിവാദപ്രസംഗത്തില്‍ സുന്നികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം.

ഇതേ പ്രസംഗത്തില്‍ സുന്നികള്‍ യഥാര്‍ത്ഥ വിശ്വാസികളല്ലന്നും അവര്‍ മുശിരിക്കുകളാണെന്നും( ബഹുദൈവ വിശ്വാസികള്‍) സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ലെന്നും ജൗഹര്‍ മുനവര്‍ നടത്തിയ പരാമര്‍ശം അടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ഇവര്‍ക്ക് പുലിവാലായിരിക്കുന്നത്.

sameeksha-malabarinews

കോഴിക്കോട് നരിക്കുനിക്കടുത്ത എലേറ്റില്‍ വട്ടോളി മണ്ഡലം ഐഎസ്എം യോഗത്തിലാണ് ജൗഹര്‍ വിവാദപ്രസംഗം നടത്തിയത ്. തൊട്ടടുത്ത സുന്നിവിശ്വാസികളുടെ പുണ്യകേന്ദ്രമായ മടവൂര്‍ സിഎം മഖാമില്‍ പോകുന്നവരെ കുറിച്ചും ഈ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ യാഥാര്‍ത്ഥവിശ്വാസികളെല്ലെന്നും ജൗഹര്‍ പറയുന്നുണ്ട്. ഇകെ സുന്നിവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഈ മഖാമിന്റെ രക്ഷാധികാരി സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണ്.

ജൗഹര്‍ മുനവറിനെതിരെ ഫറോഖ് കോളേജിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സമസ്ത നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എംഎം അക്ബര്‍ അടക്കമുളള മുസ്ലീം നേതാക്കളെ പിണറായി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന നാസര്‍ കൂടത്തായി ആരോപിച്ചിരുന്നു. നാസര്‍ ഫൈസിയുടെ നിലപാടിനെ ഫെയ്‌സബുക്ക് കുറിപ്പിലുടെ എംഎം അക്ബറും സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

എന്നാല്‍ സമസ്ത ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ് ചെയ്തത്. നേരത്തെ എംഎം അകബര്‍, ശംസുദ്ധീന്‍ പാലത്ത് തുടങ്ങിയ സലഫി നേതാക്കളെ മുസ്ലീം ലീഗ് പിന്തുണച്ചത് സമസ്തയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എപി- ഇകെ സുന്നി ഐക്യ ചര്‍ച്ചകളും സജീവമായി. എന്നാല്‍ ഫറൂഖ് കോളേജിലെ അധ്യാപകനെ പിന്തുണയുടെ മറവില്‍ സുന്നി ഐക്യനീക്കത്തെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായി ശ്രമമുണ്ടെന്ന് ഒരു വിഭാഗം സമസ്ത നേതാക്കള്‍ കരുതുന്നു. ഇതിന് മുസ്ലീം ലീഗിന്റെ പിന്തുണയുമുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. അധ്യാപകന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ സലഫി നേതാക്കളെ മുഴവന്‍ വെള്ളപൂശുന്ന പ്രസംഗങ്ങള്‍ മേലില്‍ ഉണ്ടാവരുതെന്ന ആവശ്യവും ഈ വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!