ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗം; കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും

മുംബൈ: ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗം എന്ന പ്രഖ്യപനമുയര്‍ത്തി കര്‍ഷകര്‍ തുടങ്ങിയ 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ച് തിങ്കളാഴ്ച മുംബൈയില്‍ മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും. ആറുദിവസം മുമ്പ് നാസിക്കില്‍ നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം സമരഭടന്മാരുമായി ഞാറാഴ്ച മുംബൈയില്‍ പ്രവേശിച്ചു. കടന്നു പോകുന്ന ഇടങ്ങളിലെല്ലാം മാര്‍ച്ചിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഒരുലക്ഷം പേര്‍ അണിനിരന്ന സമരം വളരെ സമാധാന പൂര്‍മാണ് മുന്നേറുന്നതെന്ന് അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടരി ഡോ.അശോക് ധവാളെ അറിയിച്ചു.

2017 ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

തിങ്കളാഴ്ച എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാര്‍ച്ച് പുലര്‍ച്ചെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്. ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Related Articles