സ്മൃതി ഇറാനിക്കുനേരെ വളയെറിഞ്ഞ് പ്രതിഷേധം

Story dated:Tuesday June 13th, 2017,01 24:pm

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുനേരെ വളയെറിഞ്ഞ് കര്‍ഷകന്റെ പ്രതിഷേധം. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുനേരെ വളയേറുണ്ടായത്. കടം എഴുതിത്തളളാത്തതിനാലാണ് കര്‍ഷകന്റെ പ്രതിഷേധം. അതെസമയം തനിക്കു നേരെ കുപ്പിവളകള്‍ എറിഞ്ഞ കര്‍ഷകനെ വെറുതെവിടാന്‍ മന്ത്രി ആവശ്യപ്പെട്ടു. തനിക്ക് നേരെ എറിഞ്ഞ വളകള്‍ കര്‍ഷകന്റെ ഭാര്യക്ക് സമ്മാനമായി നല്‍കുമെന്ന് മന്ത്രി മൈക്കിലൂടെ പ്രതികരിച്ചു.

വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അംറേലിയിലെ പരിപാടിയിലേക്ക് ഖേതന്‍ കാശ്വാല എന്ന കര്‍ഷകന്‍ മന്ത്രിക്ക് നേരെ പ്രതിഷേധ വളയേറ് നടത്തിയത്.

അതെസമയം സ്ഥലത്ത് പ്രതിഷേധിച്ച 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.