Section

malabari-logo-mobile

കര്‍ഷകന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു

HIGHLIGHTS : ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാ...

imagesന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

സംഭവത്തെ കുറിച്ച് ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രാജസ്ഥാനിലെ കര്‍ഷകന്റെ വീട്ടിലെക്ക് ഒരു സംഘം തിരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.

sameeksha-malabarinews

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധ റാലി നടത്തുന്നതിനിടെയാണ് രാജസ്ഥാനില്‍ നിന്നെത്തിയ കര്‍ഷകന്‍ മരത്തില്‍ കയറി ആത്മഹത്യ ചെയ്തത്.

മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട ഇയാളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വേണ്ടത്ര പോലീസുകാരെ നിയോഗിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!