കുവൈത്തില്‍ വിദേശികള്‍ക്ക് കുടുംബ വിസക്കുള്ള ശമ്പളപരിധി ഉയര്‍ത്തി

kuwaitകുവൈത്തില്‍ ഫാമിലി വിസ ലഭിക്കാനുളള ശമ്പളപരിധി 450 ദിനാറായി വര്‍ദ്ധിപ്പിച്ചു നേരത്തെ 250 ദിനാറായിരുന്നതാണ് ഇപ്പോള്‍ ഒറ്റയടിക്ക് 200 ദിനാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നുത് ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസകള്‍ക്ക് തിരിച്ചടിയാണ്.. കുവൈറ്റിലേക്ക് കുടുംബവിസയില്‍ ആളെത്തുന്നത് ഗണ്യമായി കുറയാന്‍ ഇത് ഇടയാക്കും.
എന്നാല്‍ ചില ജോലി ചെയ്യുന്നുവര്‍ക്ക് ഈ പരിധി ബാധകമല്ല. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നിയമോപദേശകര്‍ ജഡ്ജിമാര്‍, ഗവേഷകര്‍, അദ്യാപകര്‍ , ലാബ് ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, എന്‍ജിനീയര്‍മാര്‍, ജുമഅ പ്രഭാഷകര്‍, ബാങ്കുവിളിക്കുന്നവര്‍, ഖുര്‍ ആന്‍ മനപാഠമുള്ളവര്‍, പള്ളി ഇമാമുമാര്‍ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ കായിക പരിശീലകര്‍, സ്‌പോര്‍ട്‌സ് യുണിയനുകള്‍ക്കും ക്ലബ്ബുകള്‍ക്കും കീഴിലെ കളിക്കാര്‍, മൃതദേഹങ്ങളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങല്‍ നടത്തുന്നവര്‍ എന്നവര്‍ക്ക് 450 രദിനാര്‍ എന്ന ശമ്പളപരിധി ബാധകമായിരിക്കില്ല.