നടവഴിക്കായി തളര്‍ന്ന യുവതിയടക്കമുള്ള ഒരു കുടുംബം താമസിച്ചു സമരംതുടങ്ങി

Untitled-1 copyമലപ്പുറം: വീട്ടിലേക്കുള്ള വഴി അയല്‍വാസി അടച്ചുക്കെട്ടിയതോടെ ബുദ്ധിമുട്ടിലായ ഒരു കുടുംബം തളര്‍ച്ച ബാധിച്ച തങ്ങളുടെ യുവതിയായ പെണ്‍കുട്ടിയുമായി മലപ്പുറം കളക്ട്രേറ്റിനു മുന്നില്‍ താമസിച്ചു സമരം തുടങ്ങി. കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ ചെമ്പ്രന്‍കുന്ന്‌ കീരനും കുടുംബവുമാണ്‌ അധികൃതരുടെ കണ്ണുതുറപ്പിക്കാനുളള സമരവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

തങ്ങള്‍ക്ക്‌ നടക്കാനുള്ള വഴി തുറന്നുകിട്ടാതെ കളകട്രേറ്റിന്‌ മുന്നില്‍ നിന്ന്‌ പോകില്ലെന്ന നിലപാടിലാണ്‌ കുടുംബം, കഴിഞ്ഞ വര്‍ഷവും കീരനും കുടുംബവും വഴിക്കായി സമരം നടത്തിയിരുന്നു. അന്ന്‌ കളക്ടര്‍ വഴിതുറന്ന്‌ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്‌ അയല്‍വാസി തയ്യാറായില്ല. ഇതേ തുടര്‍ന്ന്‌ പറമ്പിലൂടെയായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. പിന്നീട്‌ ഇവിടെയും അയല്‍വാസി അടച്ചുകെട്ടിയിരിക്കുയാണ്‌ ഇതേ തുടര്‍ന്നാണ്‌ വീണ്ടും ഈ കുടുംബം സമരത്തിനെത്തിയിരിക്കുന്നത്‌.