കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ വെടിവെച്ചു

ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ വെടി വെച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍ കുഞ്ഞാണ് മകന്‍ ബിനുവിനെ വെടിവെച്ചത്. വെടിയേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെത്തി. ഈ തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പ്രാഥമിക വിവരം.