ഒരു കുടുംബത്തിലെ മൂന്ന്‌ പേര്‍ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച്‌ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

തിരുവനന്തപുരം: ഒരുകുടംബത്തിലുള്ള മൂന്ന്‌ പേരെ വീട്ടിനുളളില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. അമരവിള സ്വദേശി അനില്‍ രാജ്‌, ഭാര്യ അരുണ, മകള്‍ അനീഷ എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച്‌ വാതകം ചോര്‍ന്നതാണ്‌ മരണത്തിനിടയാക്കിയതെന്നാണ്‌ സൂചന.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം.