ഭക്തയെ പോലീസ് മര്‍ദ്ധിക്കുന്നുവെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജചിത്രം : യഥാര്‍ത്ഥ ചിത്രം എസ്എഫ്‌ഐ സമരത്തിലേത്

ശബരിമല നിലയ്ക്കലില്‍ നാമജപസമരത്തിനെത്തിയ ഭക്തയെ പിണറായിയുടെ പോലീസ് മര്‍ദ്ധിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വിദ്യാര്‍ത്ഥി സമരത്തിന്റെ ഫോട്ടോ. 2005 ജുലൈയില്‍ എസ്എഫ്‌ഐ നടത്തിയ കൗണ്‍സിലിങ്ങ് ഉപരോധസമരത്തിനിടെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിന്റെ ചിത്രമാണ് ഇപ്പോള്‍ വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത്. അന്നത്തെ എസ്എഫ്‌ഐ ജില്ലാസക്രട്ടറിയായ പെണ്‍കുട്ടിക്കാണ് ചിത്രത്തില്‍ മര്‍ദ്ധനമേല്‍ക്കുന്നത്.

ഇന്നലെ നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരയും, ചില ഭക്തര്‍ക്ക് നേരയും നാമജപസമരത്തില്‍ പങ്കെടുത്ത ചിലര്‍ അക്രമമഴിച്ചു വിട്ടപ്പോള്‍ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു.
സമരം അക്രമത്തിലേക്ക് നീങ്ങുകയും അത് ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയും ചെയ്ത സാഹചര്യത്തില്‍ ഇതിന് നേതൃത്വം കൊടുത്ത സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിരോധത്തിലായിരുന്നു. ഇതിനെ മറികടക്കാനാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചരണം നടത്തിയത്.

Related Articles