വ്യാജപാസ്‌പോര്‍ട്ട്‌ തട്ടിപ്പ്‌ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്‌: വ്യാജപാസ്‌പോര്‍ട്ട്‌ തട്ടിപ്പ്‌ സേസില്‍ പരപ്പനങ്ങാടി സ്വദേശി കസാര്‍കോട്ട്‌ അറസ്‌റ്റിലായി. പരപ്പനങ്ങാടി മമ്മിലപ്പാട്ട്‌ ഉസ്‌മാന്‍(37)വെയാണ്‌ കാസര്‍കോട്‌ എസ്‌ഐ ദാമോദരന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഉസ്‌മാന്‍ വിദേശത്ത്‌ നിന്ന്‌ കരിപ്പുരില്‍ വിമാനമിറങ്ങിയപ്പോഴാണ്‌ അറസ്‌റ്റിലായത്‌. ജിദ്ദ കരപ്പുര്‍ വിമാനത്തിലാണ്‌ വെള്ളിയാഴ്‌ച ഇയാളെത്തിയത്‌.
2001ല്‍ കാസര്‍കോട്‌ ബദിയെടുക്ക വിദ്യാഗിരിയിലെ ബഷീറിന്റെ പേരിലാണ്‌ ഉസ്‌മാന്‍ വ്യാജപാസ്‌പോര്‍ട്ട്‌ നേടിയത്‌. 2013ല്‍ ഉസ്‌മാനെതിരെ ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിരുന്നു. കാസര്‍കോട്‌ കോടതിയില്‍ ഹാജരാക്കിയ ഉസ്‌മാനെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.