Section

malabari-logo-mobile

നിലത്തു വീണ വീട്ടമ്മയെ നായ്‌ക്കള്‍ ആക്രമിച്ചതാക്കി മനോരമ

HIGHLIGHTS : തിരുവനന്തപുരം: മണ്ണാര്‍ക്കാട്‌ അരക്കുറിശിയില്‍ വീട്ടമ്മയെ നായ്‌ക്കള്‍ ആക്രമിച്ചെന്നും വീട്ടമ്മ നിലത്തുവീണെന്നും കാട്ടി മലയാള മനോരമ പത്രം ഓള്‍ എഡിഷന...

manoramaതിരുവനന്തപുരം: മണ്ണാര്‍ക്കാട്‌ അരക്കുറിശിയില്‍ വീട്ടമ്മയെ നായ്‌ക്കള്‍ ആക്രമിച്ചെന്നും വീട്ടമ്മ നിലത്തുവീണെന്നും കാട്ടി മലയാള മനോരമ പത്രം ഓള്‍ എഡിഷനില്‍ നല്‍കിയ വാര്‍ത്ത വാസ്ഥവവിരുദ്ധം. നായാധിപത്യം എന്ന ക്യാപ്‌ഷനോടെ നല്‍കിയ ചിത്രം പഴയ ചിത്രമാണെന്നും സംഭവം നടന്നത്‌ വളരെ മുമ്പാണെന്നും താന്‍ വീണു പോയതാണെന്നും തന്നെ നായിക്കള്‍ ആക്രമിച്ചില്ലെന്നും കാണിച്ച്‌ ചിത്രത്തിലെ വീട്ടമ്മ എത്തിയതോടെയാണ്‌ മനോരമയുടെ തട്ടിപ്പ്‌ മനസിലായത്‌.

മണ്ണാര്‍ക്കാട്‌ കുമരംപുത്തൂര്‍ എംബി സ്റ്റുഡിയോയിലെ ബെന്നി എടുത്ത ചിത്രം എന്നു കാണിച്ചാണ്‌ ആഗസ്‌റ്റ്‌ 31 ബുധനാഴ്‌ചത്തെ പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. വാര്‍ത്താ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ ചിത്രം പത്രത്തിന്റെ ഒന്നാം പേജില്‍ ഇടംപിടിക്കുകയും ചെയ്‌തു. മണ്ണാര്‍ക്കാട്‌ അരക്കുറിശിയില്‍ വീട്ടമ്മയെ തെരുവുനായ്‌ക്കള്‍ വളഞ്ഞിട്ട്‌ ആക്രമിക്കുന്നതും നായ്‌ക്കളുടെ ആക്രണത്തില്‍ വീട്ടമ്മ നിലത്തുവീണെന്നും അരക്കുറിശി ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. നിലവിളികേട്ട്‌ ഓടിയെത്തിയവരാണ്‌ ഇവരെ രക്ഷിച്ചത്‌. എട്ടും പത്തു നായ്‌ക്കളടങ്ങുന്ന സംഘങ്ങള്‍ ഈ റോഡില്‍ എല്ലായിപ്പോഴുമുണ്ട്‌. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും നായ്‌ക്കളെ ഭയന്ന്‌ ഇതുവഴി നടക്കാന്‍ ഭയപ്പെടുന്നു എന്നായിരുന്നു ചിത്രത്തിലെ അടിക്കുറിപ്പ്‌ .എന്നാല്‍ ഈ സംഭവം വ്യാജമാണെന്ന്‌ പറഞ്ഞ്‌ അരക്കുറിശി ക്ഷേത്രത്തിലെ പൂജാരി ശ്രീകുമാര്‍ രംഗത്തുവരികയായിരുന്നു.

sameeksha-malabarinews

ചിത്രത്തില്‍ കാണുന്ന ഭണ്ഡാരം അടുത്തകാലത്തൊന്നും തന്നെ പെയിന്റ്‌ ചെയ്‌തിട്ടില്ലെന്നും ഫ്‌ളക്‌സ്‌ കഴിഞ്ഞ വര്‍ഷത്തെ ഗണേശോല്‍സവ സമയത്ത്‌ സ്ഥാപിച്ചതാണെന്നും ശ്രീകുമാര്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ ചിത്രമാണ്‌ മനോരമ പുതിയതെന്ന പേരില്‍ പ്രസിദ്ധീകരിച്ചതെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

ക്ഷേത്രത്തിലെ ജീവനക്കാരിയാണ്‌ വീണു കിടക്കുന്ന വീട്ടമ്മ. ഇതെപറ്റി ഇവരോട്‌ ചോദിച്ചിരുന്നതായും നായ്‌ക്കളെ കണ്ടപ്പോള്‍ താന്‍ വേഗം നടന്നപ്പോള്‍ വീണുപോയതാണെന്നും നാട്ടുകാരാരും രക്ഷപ്പെടുത്തിയിട്ടില്ലെന്നും തന്നെ നായക്കള്‍ ആക്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നതായും ശ്രീകുമാര്‍ പറഞ്ഞതായി ദേശീയ വാര്‍ത്താ പോര്‍ട്ടലായ ദ ന്യൂസ്‌ മിനുട്ടാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!