Section

malabari-logo-mobile

ഫൈസല്‍ വധം ഒളിവിലായിരുന്ന വിഎച്ച്പി നേതാവ് പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി : കൊടിഞ്ഞി ഫാറുഖാബാദില്‍ മതം മാറിയതിന് പുല്ലൂണി അനില്‍കുമാര്‍ എന്ന ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരാള്‍ കൂടി പി...

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറുഖാബാദില്‍ മതം മാറിയതിന് പുല്ലൂണി അനില്‍കുമാര്‍ എന്ന ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍. കേസിലെ എട്ടാം പ്രതിയും വിഎച്ച്പി നേതാവുമായ വള്ളിക്കുന്ന് അത്താണിക്കലിലെ കോട്ടാശ്ശേരി ജയകുമാര്‍(48) ആണ് പിടിയിലായത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ്‌ചെയ്തു.
ഫൈസലിനെ വധിക്കാന്‍ നടത്തിയ ഗുഡാലോചനയില്‍ പങ്കാളിയായതിനാണ് ഇയാളെ പ്രതിചേര്‍ത്തത്. ഇയാള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോയതായിരുന്നു. പാലക്കാട് കോഴിക്കോട് ജില്ലകളിലാണ് ഒളിവില്‍ താമസിച്ചതെന്നാണ് വിവരം. കഴിഞ്ഞ പ്രദേശികതെരഞ്ഞെടുപ്പില്‍ വളളിക്കുന്ന് പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ജയകുമാര്‍.
ഈ കേസില്‍ നേരത്തെ 11 പേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ മുഖ്യആസൂത്രകനും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന പോലീസ് കരുതുന്നയാള്‍ ഇപ്പോഴും ഒളിവിലാണ

നവംബര്‍ 19ന് പുലര്‍ച്ചെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഭാര്യയുടെ അച്ഛനമ്മമാരെ കൊണ്ടുവരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഫാറൂഖ് നഗര്‍ അങ്ങാടിയില്‍വച്ചായിരുന്നു കൊലപാതകം. ഗള്‍ഫിലായിരുന്ന അനില്‍കുമാര്‍ ഇസ്ളാം മതം സ്വീകരിച്ചതും തുടര്‍ന്ന് ഭാര്യയേയും മൂന്ന് മക്കളെയും മതം മാറ്റിയതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്.  ബിജെപിയുടെ സജീവപ്രവര്‍ത്തകനും ഫൈസലിന്റെ സഹോദരി ഭര്‍ത്താവുമായ വിനോദ് വിഎച്ച്പി പ്രദേശിക നേതൃത്വത്തെ സമീപിക്കുകയും തുടര്‍ന്ന് കൊലപാതകം ആസുത്രണം ചെയ്യുകയുമായിരുന്നു
മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് അന്വേഷിച്ച കേസ് ജനുവരി 21-നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!