ഫഹദും നിവിന്‍ പോളിയും നല്ലകുട്ടികള്‍

By സ്വന്തം ലേഖകന്‍|Story dated:Wednesday December 4th, 2013,02 55:pm

FAHAD AND NIVINകൊച്ചി : ഫെഫ്കയുടെ യോഗത്തില്‍ മലയാള യുവനടന്‍മാരായ ഫഹദ് ഫാസിലും നിവിന്‍ പോളിയും കൃത്യനിഷ്ഠ പാലിക്കുന്നില്ലെന്നും സെറ്റില്‍ മോശമായി പെരുമാറുന്നുവെന്നും ഇതിനെതിരെ അമ്മക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നുമുള്ള വാര്‍ത്തകള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ന്‍ നിഷേധിച്ചു.

രാഘവന്‍ മാസ്റ്ററുടെ സംസ്‌കാര ചടങ്ങിനിടയില്‍ വെച്ച് സിനിമാക്കാരെ വിലകുറച്ച് കാണിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് വിശദീകരണം ചോദിക്കുമെന്ന വാര്‍ത്തയും ഫെഫ്ക നിഷേധിച്ചിട്ടുണ്ട്.

ഫഹദ് ഫാസിലും നിവിന്‍ പോളിയും സിനിമാ സാങ്കേതിക പ്രവര്‍ത്തകരോട് നന്നായി സഹകരിക്കുന്നവരാണെന്നും ഉണ്ണകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫഹദ് ഫാസിലിനും നിവിന്‍ പോളിക്കുമെതിരെ ഫെഫ്ക