ഫഹദ് ഫാസില്‍ അച്ഛനാകുന്നു.

fahad_chikbukന്യൂ ജനറേഷന്‍ നായകരില്‍ ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ ആദ്യമായി ഒരു അച്ഛന്‍ വേഷം ചെയ്യാനൊരുങ്ങുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പേരിട്ടിരിക്കുന്ന വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അച്ഛന്‍ വേഷത്തിലെത്തുന്നത്.

രണ്ടരവയസ്സുകാരിയായ ഗാഥ എന്ന പെണ്‍കുട്ടിയുടെ അച്ഛനായ മനുകൃഷ്ണ എന്ന വ്യത്യസ്തമായ ഗറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

ഈ ചിത്രത്തില്‍ ഇഷാ തല്‍വാറും മൈഥിലിയും ലെനയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, ലാല്‍, നന്ദു, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.

വിവിധ ലക്ഷ്യങ്ങളോടെ എറണാകുളത്ത് ഒരു ദിവസം എത്തുന്നവരുടെ കഥയാണ് സിനിമ പറയുന്നത്.