Section

malabari-logo-mobile

ആനക്കൊമ്പില്‍ തൂങ്ങിയ ഫഹദിന്‌ പണികിട്ടുമോ?

HIGHLIGHTS : ആനക്കൊമ്പില്‍ തൂങ്ങി പ്രകടനം നടത്തിയ ഫഹദ് ഫാസിലിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് സംസ്ഥാന മൃഗക്ഷേമബോര്‍ഡ് അംഗമായ എം എല്‍ ജയചന്ദ്രനാണ്

Untitled-3 copyആനക്കൊമ്പില്‍ തൂങ്ങി പ്രകടനം നടത്തിയ ഫഹദ് ഫാസിലിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് സംസ്ഥാന മൃഗക്ഷേമബോര്‍ഡ് അംഗമായ എം എല്‍ ജയചന്ദ്രനാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഗതി വിവാദമായത്.

സുപ്രീം കോടതി വിധിയുടെ പരസ്യമായലംഘനമാണ് ഫഹദ് നടത്തിയതെന്നും ഇദ്ദേഹത്തെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം എന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു.

sameeksha-malabarinews

മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960 ല്‍ നിലവില്‍ വന്ന നിയമപ്രകാരം ഈയൊരു അഭ്യാസപ്രകടനം കുറ്റകരമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലവും വ്യക്തമാക്കി.

രണ്ട് മൂന്ന് തവണ ഫഹദ് ആനക്കൊമ്പില്‍ തൂങ്ങുന്നതാണ് ദൃശ്യം. പാപ്പാനും തൊട്ടരികത്തുണ്ട്. യാതൊരു സുരക്ഷയുമുല്ലാതെ കാണിക്കുന്ന അഭ്യാസം ഒരാള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുന്നതും കാണാം. ഫഹദിന്റെ ധൈര്യം എന്ന പേരിലാണ് യൂട്യൂബില്‍ വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!