ഫഹദും പാര്‍വതിയും ഒന്നിക്കുന്നു വേര്‍ജിന്‍

Untitled-2 copyഫഹദ്‌ ഫാസിലും പാര്‍വതിയും പുതിയ ചിത്രമായ വേര്‍ജിനില്‍ ഒന്നിക്കുന്നു. മഹേഷ്‌ നാരായണനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

നേരത്തെ പാര്‍വതിയും ഫഹദും അഞ്‌ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയിസില്‍ ഒന്നിച്ചിരുന്നു. എന്നാല്‍ ഇതില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായിട്ടാണ്‌ പാര്‍വതി അഭിനയിച്ചത്‌.

പാര്‍വതി ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്‌ റീമേക്കിന്റെ തിരക്കിലാണ്‌. പൃഥിരാജ്‌ നായകനായിട്ടുള്ള എന്നു നിന്റെ മൊയ്‌തീനാണ്‌ പാര്‍വതി പൂര്‍ത്തിയാക്കിയ ചിത്രം. ദുല്‍ഖര്‍ മസല്‍മാന്‍ നായകനായെത്തുന്ന ചാര്‍ലിയിലും പാര്‍വതി തന്നെയാണ്‌ നായിക. അതെസമയം ഫഹദ്‌ നാളെ എന്ന ചിത്രത്തിന്റെ തിരക്കിലാണ്‌. വിനീത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രമാണ്‌ ഫഹദ്‌ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.