ഫെസ്‌ബുക്ക്‌ സൗഹൃദം;മലപ്പുറത്തെ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

Untitled-1 copyമലപ്പുറം: ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കാളികാവ്‌ പൂങ്ങോട്‌ സ്വദേശികളായ 15, 17 വയസ്സുള്ള കുട്ടികളാണ്‌ പീഡനത്തിനിരയായത്‌. കുട്ടികളെ ഫെയ്‌സ്‌ബുക്ക്‌ വഴി സ്വധീനിച്ച്‌ പാലക്കാട്‌ അലനല്ലൂര്‍ സ്വദേശിയായ ഉസ്‌മാന്‍ എന്നയാള്‍ എറണാകുളത്ത്‌ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.

കുട്ടികളെ ഇയാള്‍ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്‌. സംഭവമറിഞ്ഞ വീട്ടുകാര്‍ പാലക്കാടും കാളികാവിലും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത്‌ സമൂഹമാധ്യമങ്ങള്‍ വഴി വിദ്യാര്‍ത്ഥികളെ വലവീശിപ്പിടിച്ച്‌ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന മാഫിയ സംഘങ്ങള്‍ സജീവമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ടാബും, മൊബൈല്‍ ഫോണുകളും വിദ്യാര്‍ഥികള്‍ക്കിടയില്‍ സാധരണമായത്‌ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സൗകര്യമായിരിക്കുകയാണ്‌.