Section

malabari-logo-mobile

ഫെയ്‌സ്‌ബുക്കില്‍ റിക്കാര്‍ഡിട്ട്‌ ബാംഗ്ലൂര്‍ ഡെയ്‌സ്‌

HIGHLIGHTS : ഒരു സിനിമയുടെ വിപണനവിജയത്തിന്‌ സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന്‌ തിരച്ചറവ്‌ കൂടിയായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്‌ എന്ന ചിത്രം.

bangalore-daysഒരു സിനിമയുടെ വിപണനവിജയത്തിന്‌ സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന്‌ തിരച്ചറവ്‌ കൂടിയായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്‌ എന്ന ചിത്രം. ഇപ്പോഴിതാ ഒരു മില്യണ്‍ ഫെയസ്‌ ബുക്ക്‌ ലൈക്കുകള്‍ നേടി ബാംഗ്ലൂര്‍ഡെയ്‌സ്‌. ഏറ്റവുമധികം ലൈക്കുകള്‍ ലഭിക്കുന്ന ആദ്യമലയാളചിത്രമെന്ന റിക്കാര്‍ഡ്‌ ഇട്ടിരിക്കുന്നു. പത്ത്‌ ലക്ഷത്തി ഇരുപത്തിഎട്ടായിരത്തിലധികം ലൈക്കുകളാണ്‌ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ പേജിന്‌ ലഭി്‌ച്ചിരിക്കുന്നത്‌.

ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങില്‍ സൂക്ഷമായ നിരീക്ഷണവും കൃത്യതയും നിലനിര്‍ത്തിയാണ്‌ ഈ ചിത്രത്തിന്റെ വിജയം. ‘ഐസ്‌ഡ്‌ ടീ’ എന്ന ഗ്രൂപ്പായിരുന്നു ഓണ്‍ലൈനിലൂടെയുള്ള ബാംഗ്ലൂര്‍ ഡെയ്‌സിന്റെ പ്രചരണം എറ്റെടുത്തത്‌. ഒരു രൂപപോലും ചിലവില്ലാത്തതാണ്‌ നവമാധ്യമരംഗത്തെ പ്രചരണം എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഫേസ്‌ബുക്ക്‌ ടി്വറ്റര്‍ ഇന്‍സ്റ്റാഗ്രാം, സൗണ്ട്‌ ക്ലൗഡ്‌,ടംബീര്‍, തുടങ്ങി യൂട്യൂബ്‌ വരെയുള്ള മാധ്യമങ്ങളിലൂടെയുള്ള പ്രചരണമാണ്‌ നടന്നത്‌.

sameeksha-malabarinews

ഓണ്‍ലൈന്‍ പരസ്യങ്ങളുടെ സാധ്യത ഇപ്പോഴും തിരിച്ചറിയാത്ത മലയാളി സമൂഹത്തിന്‌ മുന്നില്‍ ഈ ചിലവ്‌ കുറഞ്ഞ പരസ്യരീതിയിലൂടെ വന്‍ മുന്നേറ്റം നടത്താന്‍ ബാഗ്ലൂര്‍ ഡെയ്‌സിന്‍ സാധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!