Section

malabari-logo-mobile

ഖത്തറില്‍ നരേന്ദ്രമോദിക്കെതിരെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ട അധ്യാപികയെ രാജിവെപ്പിച്ചു

HIGHLIGHTS : ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള ചിത്രം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സമ്മര്‍ദ്ദത്തെ തുടര്‍...

dohaദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള ചിത്രം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവെച്ചു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ജോലി രാജിവെക്കേണ്ടി വന്നത്.  സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദമാണ്  നിര്‍ബന്ധിത രാജിക്ക് കാരണമായതെന്ന് അധ്യാപിക പറഞ്ഞു. നരേന്ദ്രമോദിയുടെ ചിത്രത്തില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രമായിരുന്നു അധ്യാപിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് എന്നാണ് അറിയുന്നത്.

ഖത്തറിലെ സാമൂഹിക- സാംസ്‌ക്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അധ്യാപിക ഒരാഴ്ച മുമ്പാണ് തന്റെ ഫേസ്ബുക്ക് വാളില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തത്. പ്രസ്തുത പോസ്റ്റിനെ തുടര്‍ന്ന് സംഘപരിവാരവുമായി ബന്ധമുള്ള ചിലര്‍ ഇന്ത്യന്‍ എംബസിയിലേക്ക് ഇ-മെയിലില്‍ പരാതി അയച്ചിരുന്നതായാണ് വിവരം. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ എംബസി സ്‌കൂള്‍ അധികൃതരോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നതായും ഇതേ തുടര്‍ന്ന് സ്‌കൂളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അധ്യാപികയെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ.
ഇ-മെയില്‍ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി സ്‌കൂളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി അധ്യാപികയെ മൂന്ന് ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം താത്ക്കാലികമായി പരിഹരിച്ചതായും സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം ജോലിയില്‍ പുനഃപ്രവേശിക്കാനും സ്‌കൂള്‍ അധികൃതര്‍ അധ്യാപികയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജിവെക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതെന്നാണ് അറിയുന്നത്.
ഇന്ത്യന്‍ എംബസി തലത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതാണ് സ്‌കൂള്‍ അധികൃതര്‍ക്ക് അധ്യാപികയ്ക്ക് നേരെ നടപടി എടുക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സ്‌കൂളില്‍ ആരും പരാതി നല്കിയിട്ടില്ലെന്നും പ്രധാനമന്ത്രിയെ വിമര്‍ശിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സ്വമേധയാ അധ്യാപികയുടെ പേരില്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും തീരുമാനം മാനേജ്‌മെന്റിന്റേതാണെന്നും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രന്‍സിപ്പല്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. അധ്യാപികയുടെ പ്രൊഫൈലില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന്റെ പേര് ഉപയോഗിച്ചതാണത്രെ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമായത്.
മാസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്തതെന്ന് അധ്യാപിക പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരാളെ ജോലിയില്‍ നിന്ന് പുറത്താക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ഭയമാണ് അധ്യാപികയെ നിര്‍ബന്ധിത രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!