ഫേസ്ബുക്കില്‍ മോദിയെ നബിയോടുപമിച്ച് കവിത;എതിര്‍ത്ത് മുസ്ലീങ്ങള്‍

വഡോര: നരേന്ദ്ര മോദിയെ മുഹമ്മദ് നബിയോടുപമിച്ച് ഫേസ്ബുക്കില്‍ കവിത പോസ്റ്റ് ചെയ്തത് വിവാദമാകുന്നു. മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഈ കിവിതയെന്ന ആരോപണവുമായി ഗുജറാത്തിലെ മുസ്ലീം സമുദായം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഈ കവി പിന്‍വലിക്കണമെന്നും ഇതെഴുതിയ കവിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം.

ബിജെപി നേതാവും മുനിസിപ്പാലിറ്റിയുടെ മുന്‍ പ്രസിഡന്റുമായ ദുഷ്യന്ത് പട്ടേലിന്റെ പേരിലണ് ഈ കവിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരം ഒരു കവിത തന്റെ വാളില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പട്ടേല്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

അതെസമയം വിവാദ കവിതയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.