ഫെയ്‌സ്ബുക്ക് സുഹൃത്ത് അടുത്തെത്തിയാല്‍ അത് ഫെയ്‌സ്ബുക്ക് പറയും

പുതിയ ആപ്ലിക്കേഷനുമായി ഫെയ്‌സ്ബുക്ക്. ഇതുപ്രകാരം ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ നമ്മുടെ അടുത്തുണ്ടെങ്കില്‍ ഫെയ്‌സ്ബുക്കിലൂടെ ഫെയ്‌സ്ബുക്ക് ഈ വിവരം ഉടനെ നമ്മെ അറിയിക്കും. ഫെയ്‌സ്ബുക്ക് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഡിയര്‍ ബൈ ഫ്രണ്ട്‌സ് എന്നാണ് ഫെയ്‌സ്ബുക്ക് ഈ പുതിയ ആപ്ലക്കേഷന് പേരിട്ടിരിക്കുന്നത്.

ഈ സൗകര്യം ലഭ്യമാകാന്‍ ഫേസ്ബുക്കില്‍ നിയര്‍ ബൈ ഫ്രണ്ട്‌സ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ജിപിഎസ് സംവിധാനത്തിലൂടെ സുഹൃത്തുക്കളുമായി ഇതു ബന്ധിപ്പിക്കുന്നു. സുഹൃത്തുക്കള്‍ അടുത്തെത്തുന്നതോടെ ഉപഭോക്താവിന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇത് ആക്ടീവ് ചെയ്ത് ഷെയര്‍ ചെയ്യുന്നതോടെ സുഹൃത്തിന്റെ സ്ഥലവും മേപ്പും അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്ന്
ഫെയ്‌സ്ബുക്ക് അധികൃതര്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലായിരിക്കും ഈ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ആദ്യം ലഭ്യമാകുക.