ഫേസ്ബുക്കിലെ ‘ഇത്താത്താസ് കമ്പനി’ മുസ്ലീം പെണ്‍കുട്ടികളെ രക്ഷിക്കാനോ? അതോ ശിക്ഷിക്കാനോ?

സൈബര്‍ ലോകത്തിന്റെ വളര്‍ച്ചയുടെ ഗുണവും ദോഷവും ഒരേ പോലെ അനുഭവിക്കുന്നവരാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍. കേരളത്തിലെ സാധാരണക്കാരായ മുസ്ലീം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ അനുമതി കൂടാതെ അപ്‌ലോഡ് ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ‘ഇത്താത്താസ് കമ്പനി’എന്ന ഫേസ്ബുക്കിലെ പേജ് വിവാദത്തിലേക്ക്.

ഈ ഫേസ്ബുക്ക് പേജില്‍ 100 കണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോ മാത്രമാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളില്‍ പലതും ആഭാസകരവും അശ്ലീല പദങ്ങള്‍ നിറഞ്ഞതുമാണ്.
മുസ്ലീം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്ത് മതവികാരത്തെ വ്രണപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തി കഴിഞ്ഞു. ഇതിനെതിരെ വരുന്ന പ്രതികരണങ്ങള്‍ക്കും സ്ത്രീ വിരുദ്ധ കമന്റുകള്‍ക്കും പിന്നില്‍ ചില മതമൗലികവാദികളെണന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ഈ പേജ് ആരും ലൈക്ക് ചെയ്യരുതെന്നും ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവും ഇത്തരക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനിടെ മതവികാര വ്രണപ്പെടുത്താന്‍ മനപൂര്‍വ്വമുള്ള നിലപാടാണോ ഇതെന്ന സംശയത്തില്‍ പോലീസില്‍ പരാതി പെടാന്‍ ഒരുങ്ങുകയാണ് ചില മുസ്ലീം പുരോഗമന സംഘടനകള്‍. ഈ പേജ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടൊപ്പം ഇ-ലോകത്ത് അഭിപ്രായങ്ങള്‍ ശക്തിയായി പറയുകയും സജീവമായി ഇടപെടുകയും ചെയ്യുന്ന നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് തടയാനും സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്താനും ബോധപൂര്‍വ്വമായ ഇടപെടലാണോ ഈ ഫേസ്ബുക്ക് പേജിന് പിന്നിലുള്ളവരുടെ ഉദ്ദേശ്യമെന്ന് സംശയമുണ്ട്.