Section

malabari-logo-mobile

മൊബൈല്‍ വഴി ഇനി ഫെയ്‌സ്ബുക്ക് ചാറ്റില്ല

HIGHLIGHTS : മെസേജ് കൈമാറുന്നതിനുള്ള ഏറ്റവും മികച്ച മൊബൈല്‍ സേവനമായി മെസഞ്ചറിനെ മാറ്റുവാനായി മൊബൈല്‍ ആപ്പിലെ മെസേജിങ് സംവിധാനം ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുന്നു.

facebook-messengerമെസേജ് കൈമാറുന്നതിനുള്ള ഏറ്റവും മികച്ച മൊബൈല്‍ സേവനമായി മെസഞ്ചറിനെ മാറ്റുവാനായി മൊബൈല്‍ ആപ്പിലെ മെസേജിങ് സംവിധാനം ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുന്നു. ഇത് പ്രകാരം ഫെയ്‌സ്ബുക്ക് മൊബൈല്‍ ആപ്പിന്റെ ഐ ഒ എസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇനി മുതല്‍ ചാറ്റിങ്ങ് ലഭിക്കുകയില്ല.

നിലവിലുള്ള മൊബൈല്‍ ആപ്പിനേക്കാള്‍ 20 ശതമാനം വേഗത്തില്‍ മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാന്‍ ആവുമെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നത്. ഇതോടെ മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതുവഴി ഫെയ്‌സ്ബുക്ക് മെസഞ്ചറിന് വലിയ പ്രചാരം നോടാനാകുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ കണക്കുകൂട്ടല്‍.

sameeksha-malabarinews

ഈ മാറ്റം യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ നടത്തിയപ്പോള്‍ വന്‍ വിജയമായതിനെ തുടര്‍ന്നാണ് മെസഞ്ചര്‍ ആപ്പ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ ഈ മാറ്റം കമ്പ്യൂട്ടറിലും, ലാപ്‌ടോപ്പിലും ബാധിക്കുകയില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!