ഫോസ്‌ബുക്കിലൂടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സംശയം;3 സൈനീകര്‍ നിരീക്ഷണത്തില്‍

images (2)ദില്ലി: ഫേസ്‌ബുക്കിലൂടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്‌. ഇതെ തുടര്‍ന്ന്‌ മൂന്ന്‌ സൈനികര്‍ നിരീക്ഷണത്തില്‍. അശ്ലീല ചാറ്റിങിനിടെ സൈനിക താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയെന്നാണ്‌ സംശയിക്കുന്നത്‌.

സൈന്യത്തില്‍ നിന്ന്‌ വിരമിച്ച ശേഷം ആര്‍മി വാര്‍ കോളേജില്‍ നിയമിക്കപ്പെട്ട കേണല്‍, രജ്‌പുത്തില്‍ നിന്നുള്ള ഒരു മേജര്‍, ഒരു ലെഫ്‌നെന്റ്‌ എന്നിവരെയാണ്‌ പ്രഥമദൃഷ്ടിയാല്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിരിക്കുന്നതെന്നാണ്‌ സൂചന. സുന്ദരികളായ സ്‌ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യക്തികളെ ചാറ്റിങിലൂടെ വശീകരിക്കുന്ന ഓണ്‍ ലൈന്‍ ഹണി ട്രാപ്പ്‌ ആണ്‌ ഇതെന്ന്‌ സംശയിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

ചാറ്റിങ്‌ വഴി സൈനികര്‍ അവരുടെ യഥാര്‍ത്ഥ താവളങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നെന്നാണ്‌ സൂചന. കോര്‍ട്ട്‌ മാര്‍ഷ്യലില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക്‌ ശിക്ഷ ലഭിക്കുമെന്നും ഇത്‌ ഭരണ നടപടിയോ അച്ചടക്ക നടപടിയോ ആയിരിക്കുമെന്നുമെന്നുമാണ്‌ സൂചന.

ഇതെ തുടര്‍ന്ന്‌ നിലവിലെ സോഷ്യല്‍ മീഡിയയെക്കുറിച്ചും സുരക്ഷാമാനദ്‌ണ്ഡങ്ങളെ കുറിച്ചും ആവര്‍ത്തിച്ച്‌ മിലിട്ടറി ഇന്റലിജന്‍സിലെ ഡയറക്ടറേറ്റ്‌ ജനറല്‍ രാജ്യത്തുള്ള എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്‌. സൈനിക താവളങ്ങള്‍, പെട്രോളിങ്‌ രീതികള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്ന്‌ അടുത്തിടെ നിരവധി ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.