അട്ടപ്പാടിയില്‍ എംബി രാജേഷ്‌ എംപി അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു

Untitled-1 copyപാലക്കാട്‌: അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ എം ബി രാജേഷ്‌ എംപി അനിശ്ചിതകാല നിരാഹര സമരത്തിനൊരുങ്ങുന്നു.  നവംബര്‍ 10 തിങ്കളാഴ്‌ച മുതല്‍ രാജേഷ്‌ നിരാഹാര സമരം ആരംഭിക്കും.

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം മൂലമാണെന്ന സംശയം കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കണമെന്ന്‌ രാജേഷും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ അട്ടപാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പിലാക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്നും രാജേഷ്‌ ആരേപിച്ചിരുന്നു. ഈ വീഴ്‌ചകള്‍ ചൂണ്ടികാണിച്ചപ്പോഴും യാതൊരു നടപടിയും ഉണ്ടായില്ലെന്നും രാജേഷ്‌ പറയുന്നു. ഇതിനു പുറമെ അട്ടപ്പാടിയില്‍ നോഡല്‍ ഓഫീസറായി ഒരു ഐ എ എസ്സ്‌ ഉദേ്യാഗസ്ഥനെ നിയമിക്കണമെന്ന ആവശ്യം ഇതുവരെ അംഗീരിച്ചിട്ടില്ലെന്നും അട്ടപ്പാടിയില്‍ പി ജി ഡോക്‌ടര്‍മാരുടെ ക്വാട്ട പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും രാജേഷ്‌ ചൂണ്ടികാണിക്കുന്നു.