ഫേയ്‌സ്‌ബുക്കിലെ ലൈവ്‌ സ്‌ട്രീമിംഗ്‌ നിര്‍ത്തലാക്കുന്നു

downloadകാലിഫോര്‍ണിയ: ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളെ പകര്‍ത്തുന്നതിനായി ഫേസ്‌ബുക്ക്‌ കൊണ്ടുവന്ന ഫേസ്‌ബുക്ക്‌ ലൈവ്‌ സ്‌ട്രീമിംഗ്‌ സ്വകാര്യത ലംഘിക്കുന്നതായി കണ്ടെത്തല്‍. കൊലപാതകം, അപകടങ്ങള്‍ തുടങ്ങിയവ ഹീന കൃത്യങ്ങള്‍ മറ്റുള്ളവര്‍ ഫേസ്‌ബുക്ക്‌ ലൈവില്‍ പകര്‍ത്തുകയും അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാനും തുടങ്ങിയതോടെയാണ്‌ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്‌ തുടക്കമായത്‌.

അമേരിക്കയിലെ മിന്നസോട്ടയില്‍ കഴിഞ്ഞദിവസം പോലീസ്‌ ഉദ്യോഗസ്ഥന്റെ വെടിയേറ്റ്‌ മരിച്ച കറുത്ത വംശജനായ യുവാവിന്റെ അന്ത്യനിമിഷങ്ങള്‍ ഫേസ്‌ബുക്കില്‍ വൈറലായിരുന്നു. യുവാവിന്റെ കാമുകിയാണ്‌ ഈ വീഡിയോ പകര്‍ത്തിയത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള മികച്ച മാധ്യമമായി ഇത്‌ മാറിഴിഞ്ഞു എന്നുള്ളതിന്‌ തെളിവായിരുന്നു ഈ സംഭവം.

അതെസമയം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിനുള്ള മോശം മാധ്യമമായി കൂടി മാറിയിരിക്കുകയാണ്‌. കൊലപാതകം , പീഡനം, ആത്മഹത്യ എന്നിവ ലൈവായി ചിത്രീകരിച്ച സംഭവങ്ങള്‍ അടുത്തകാലത്തായി ഫേസ്‌ബുക്കില്‍ വൈറലായിരുന്നു.