ഫേസ്ബുക്ക് അധിക്ഷേപം; യുവതി ആത്മഹത്യ ചെയ്തു.

കൊച്ചി: ഫേസ്ബുക്ക് അധിക്ഷേപത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂരിലെ ഫഌറ്റില്‍ താമസിക്കുന്ന ചേരാനെല്ലൂര്‍ സ്വദേശി വിജിഷയാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രജീഷാണ് യുവതിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. ഇയാള്‍ ഇവരുടെ അകന്ന ബന്ധുവും സഹോദരന്റെ സുഹൃത്തുകൂടിയാണ്.

സംഭവത്തെകുറിച്ച് യുവതിയും ഭര്‍ത്താവും നേരത്തെ ചേരാനെല്ലൂര്‍ പോലീല്‍ പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തില്ല. ഇതെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹാദരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനിരിക്കെയാണ് യുവതി ആത്മഹത്യ ചെയ്തത്.

എസ്എംഎസ് വഴിയും ഇവരെ നിരന്തരം ഇയാള്‍ അധിക്ഷേപിച്ചിരുന്നു.