Section

malabari-logo-mobile

ഫേസ്‌ബുക്കില്‍ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍?

HIGHLIGHTS : കാലിഫോര്‍ണിയ: ഫേസ്‌ബുക്കില്‍ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കുന്നതായി ഫേസ്‌ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌...

Facebookകാലിഫോര്‍ണിയ: ഫേസ്‌ബുക്കില്‍ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കുന്നതായി ഫേസ്‌ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌. ഏറെ കാലമായുള്ള പല ഉപഭോക്താക്കളുടെയും ആവശ്യമാണ്‌ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ എന്നും അദേഹം പറഞ്ഞു. എന്നാല്‍ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ അത്‌ പരസ്‌പരപം അപമാനിക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും അദേഹം പറഞ്ഞു. ഒരു സംവാദത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതിനിടയിലാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

മറ്റുളവരെ ഉപദ്രവിക്കുന്ന തരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ പോസ്‌റ്ററുകള്‍, വൈറലാകുന്ന പോസ്‌റ്ററുകള്‍ എന്നിവയൊക്കെ ഡിസ്‌ ലൈക്ക്‌ ചെയ്യാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഫേസ്‌ ബുക്ക്‌ ഉപഭോക്താക്കളില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യവും ഡിസ്‌ലൈക്ക്‌ ഓപ്‌ഷനു വേണ്ടിയുള്ളതാണ്‌.

sameeksha-malabarinews

അതെസമയം ആളുകളെയോ അവരുടെ പോസ്‌റ്ററുകളെയോ വ്യക്തിപരമായി അപമാനിക്കാത്ത തരത്തിലുള്ള ഡിസ്‌ലൈക്ക്‌ ചെയ്യാനുള്ള മാര്‍ഗത്തെ പറ്റിയാണ്‌ ഫേസ്‌ബുക്ക്‌ ആലോചിക്കുന്നതെന്നും ദുഃഖവാര്‍ത്തകള്‍ക്ക്‌ ലൈക്ക്‌ നല്‍ക്കാല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന കാര്യം പരിഗണിച്ചുവരികയാണെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!