Section

malabari-logo-mobile

ഫേസ്‌ബുക്കില്‍ പോലീസിനെ വിമര്‍ശിച്ചതിന്‌ ദമ്പതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ സുപ്രീംകോടതി തള്ളി

HIGHLIGHTS : ദില്ലി: സോഷ്യല്‍ മീഡിയകളിലൂടെയുള്ള സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന നീക്കവുമായി സുപ്രീം കോടതി. ഫേസ്‌ബുക്ക്‌ പേജില്‍ പ്രത...

supreme-courtദില്ലി: സോഷ്യല്‍ മീഡിയകളിലൂടെയുള്ള സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന നീക്കവുമായി സുപ്രീം കോടതി. ഫേസ്‌ബുക്ക്‌ പേജില്‍ പ്രതികൂല കമന്റുകള്‍ പോസറ്റുു ചെയ്‌ത ദമ്പതികള്‍ക്കെതിരെ ബംഗളുരു ട്രാഫിക്‌ പോലീസ്‌ രജിസറ്റര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍ സുപ്രീം കോടതി തള്ളി.

ജസ്‌്‌റ്റിസ്‌ വി.ഗോപാല ഗൗഡ, ആര്‍ ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ദമ്പതികള്‍ക്കെതിരായ ക്രിമിനല്‍ നടപടി തള്ളിയത്‌. ഫേസ്‌ബുക്ക്‌ പോലൂള്ള പൊതുസമക്ഷത്തില്‍ തങ്ങളുടെ ആധികള്‍ പ്രകടിപ്പിക്കാനുളള അവകാശം ഈ ദമ്പതികള്‍ക്കുണ്ടെന്നു പറഞ്ഞുകൊണ്ടാണ്‌ കോടതി ഇവര്‍ക്കെതിരായ നടപടി തള്ളിയത്‌.

sameeksha-malabarinews

ഫേസ്‌ബുക്കില്‍ ട്രാഫിക്‌ പൊലീസ്‌ രൂപീകരിച്ച പേജ്‌ പൊതുജനങ്ങള്‍ക്ക്‌ അവരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടാനുള്ള ഒന്നാണ്‌. അനുവദനീയ പരിധിക്കുള്ളിലാണ്‌ തങ്ങള്‍ എന്ന ഉത്തമ വിശ്വാസത്തിലാണ്‌ ദമ്പതികള്‍ കമന്റുകള്‍ പോസ്‌റ്റു ചെയ്‌തതെന്ന്‌ പത്തു പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

2013 ജൂണ്‍ 14 ലാണ്‌ കേസിനാധാരമായ സംഭവം നടന്നത്‌. മണിക്‌ തനേജയും അദേഹത്തിന്റെ ഭാര്യ സാക്ഷി ജവയും പൊതുസേവകന്റെ ജോലി തടസപ്പെടുത്തിയെന്നു പറഞ്ഞു ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!