ലക്ഷ്മിനായരേ,. ലക്ഷങ്ങളുടെ കോസ്‌മെറ്റിക്‌സില്‍ കുളിച്ചാല്‍ വരുന്നതല്ല അന്തസ്സ്: രൂക്ഷമായ പരിഹാസവുമായി കെ.എം ഷാജി എംഎല്‍എ

തിരു തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ കണക്കിന് പരിഹസിച്ച് അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പുര്‍ണ്ണരുപം താഴെ
മുൻപായിരുന്നെങ്കിൽ ഈ ലോ അക്കാദമി പ്രിൻസിപ്പലിനെ ജാതീയത നിലവിലുള്ള മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയക്കൂ എന്ന് ആവശ്യപ്പെടാമായിരുന്നു!പക്ഷെ,പിണറായി ഭരിക്കുന്ന കേരളത്തിൽ ലക്ഷ്മി നായരെന്ന ഏറെ ദുരൂഹതയുള്ള,തീവ്രമായ ജാതിവെറിയുള്ള സ്ത്രീയോട് അങ്ങനെ പറയാൻ പോലും നമുക്കാവുന്നില്ല!

രോഗിയായ വിദ്യാർത്ഥിയോട് നീയൊെക്ക എന്തിന് എൽ എൽ ബിക്ക് പഠിക്കുന്നുവെന്ന് തന്തക്ക് വിളിയുടെ അകമ്പടിയോടെ ആക്രോശിക്കുന്നത് പഠിക്കുന്ന സ്ഥാപനത്തിലെ പ്രധാനാധ്യാപികയാണ്!
ശക്തിയുള്ളതിനേ അതിജീവിക്കാൻ കഴിയൂ എന്ന ആര്യവംശ വെറിയുടെ ്യഅഭിനവ (മാർക്സിസ്റ്റ്) രൂപമാണ് ഈ സ്ത്രീ എന്ന് പേരൂർക്കട ലോ അക്കാദമി സംഭവങ്ങൾ വ്യക്തമാക്കുകയാണ്!

ദളിത് വിദ്യാർത്ഥികൾ തന്റെ ബിരിയാണി കടയിലെ തൂപ്പുകാർ ആവേണ്ടവരാണ്!7പിന്നോക്ക സമൂഹങ്ങളിൽ പെട്ട കുട്ടികൾ പരിഹസിക്കപ്പെടേണ്ടവരാണ്!രോഗം നിയമ പഠനത്തിനുള്ള അയോഗ്യതയാണ്!വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ പോലും ക്യാമറ ലെൻസിലൂടെ നിരീക്ഷിക്കപ്പെടേണ്ടവയാണ്!ഇന്റേണൽ മാർക്ക് എന്നത് വിദ്യാർത്ഥികളെ പീഡിപ്പിച്ചു രസിക്കാനുള്ള മാർഗമാണ്!എന്നാൽ അത് തന്റെ എല്ലാമെല്ലാം ആയവർക്ക് ഹണി ഗിഫ്റ്റായി നല്കുവാനുള്ളതാണ്!വാവ്,,,എന്ത് ഗംഭീരമായ പ്രിവിലേജസ്!

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട വിചാരങ്ങളെ പോലും അതി ശക്തമായി മാറ്റി നിർത്തിയവരാണ് നാം കേരളീയർ!പക്ഷേ നമുക്കിടയിലാണ് പ്രാകൃതമായ ഈ കാഴ്ചപ്പാടുകളത്രയും വളരെ സിംപിളായി പ്രാവർത്തികമാക്കുന്ന ഒരു കൊച്ചമ്മ അധികാരത്തിന്റെ സർവ്വ സൗകര്യങ്ങളുമേറ്റ് പുളകമണിഞ്ഞു വാഴുന്നത്!”അന്തസ്സുള്ള തറവാട്ടിൽ പിറന്ന ഞാൻ”എന്ന വംശാഭിമാന അഹന്ത നിറഞ്ഞ ഇവരുടെ വാക്കുകൾ കൈരളി ചാനലിലൂടെ തന്നെ കേൾക്കാനുള്ള ഭാഗ്യവും മലയാളികൾക്കുണ്ടായി!അപ്പോൾ മോശപ്പെട്ടവരൊക്കെയും പ്രതിഷേധിക്കുന്ന കുട്ടികളാണ്!കാരണം അവർ ദളിതരാണ്!പിന്നോക്കക്കാരാണ്!സാമ്പത്തികമില്ലാത്തവരാണ്!രോഗികളാണ്!അവരോട് സംസാരിക്കുന്നത് പോലും മോശമാണ്!മോശപ്പെട്ടവരോട് മോശം വാക്കുകൾ ഉപയോഗിക്കുന്നത് അധികാരമുള്ളവരുടെ മറ്റൊരു പ്രിവിലേജ് ആണ്!

പക്ഷെ ലക്ഷ്മി നായർ,കൈരളിയിലൂടെ നിങ്ങൾ പറഞ്ഞ അന്തസ്സ് എന്ന വാക്കിന്റെ അർത്ഥം ഇത് വരെ നിങ്ങളെ സഹിച്ച,നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ആ കുട്ടികൾ കാണിച്ചു തരുന്നു നിങ്ങൾക്ക്! ലക്ഷക്കണക്കിന് രൂപയുടെ കോസ്മെറ്റിക് മെറ്റീരിയലിൽ കുളിച്ചാൽ വരുന്നതല്ല അന്തസ്സ്!കോലിയക്കോട് നായരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയുടെയും (ഇന്റേണൽ മാർക്ക് ഫെയി൦)സംരക്ഷണവുമല്ല അന്തസ്സിന്റെ അളവ് കോൽ!
അന്തസ്സും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നിടത്ത് നിന്നും ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് രാജ്യങ്ങളുടെ തന്നെ ചരിത്രത്തിന് അന്തസ്സ് പകർന്ന് നൽകിയത്!അതിനെ പ്രതിരോധിക്കാൻ അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള സംരക്ഷണം മതിയാകാതെ വരും നിങ്ങൾക്ക്!!

അധികാരമുള്ളവന്റെ അവയവങ്ങളായി മാറിക്കഴിഞ്ഞവരെ ആ ചരിത്രം ഓര്മപ്പെടുത്തുന്ന കേരളത്തിലെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന് ഐക്യദാർഢ്യം!!