ഫാബി ബഷീര്‍ അന്തരിച്ചു

fabi-basheerകോഴിക്കോട്‌: പ്രശസ്‌ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതയായിരുന്ന ഇവര്‍ ഏറെ കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിക്കിടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ്‌ അന്ത്യം.

അരീക്കാട്‌ കോയക്കുട്ടി മാസ്‌റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും മകളാണ്‌. 1958 ഡിസംബര്‍ 18 നാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെ വിവാഹം കഴിക്കുന്നത്‌. ബഷീറുമൊത്തുള്ള ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന ‘ബഷീറിന്റെ എടിയേ’ എന്ന പുസ്‌തകം ഫാബി എഴുതിയിട്ടുണ്ട്‌.

മക്കള്‍:ഷാഹിന(മാനേജര്‍ ഡി സി ബുക്ക്‌സ്‌), അനീസ്‌ (സീനിയര്‍ ഇലക്ട്രോണിക്‌സ്‌ എന്‍ജിനീയര്‍ മാതൃഭൂമി). മരുമക്കള്‍:അഞ്‌ജു ഗഫൂര്‍, അബു ഫൈസി. ഖബറടക്കം വ്യാഴാഴ്‌ച രാവിലെ 10 ന്‌ ബേപ്പൂര്‍ ജുമാമസ്‌ജിദില്‍.